Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ആരോഗ്യ ജാഗ്രതാ-പകർച്ചാവ്യാധി പ്രതിരോധ പ്രവർത്തന അവലോകന യോഗം നടത്തി


പരപ്പ: ആരോഗ്യ ജാഗ്രതാ -പകർച്ചാവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലായിരുത്തുന്നതിന്റെ ഭാഗമായി  പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെയും  ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും   സംയുക്താഭിമുഖ്യത്തിൽ  പരപ്പ ബ്ലോക്ക് പഞ്ചായത്ത്  ഹാളിൽ അവലോകനയോഗം ചേർന്നു. ജില്ലയിൽ മലയോര മേഖലകളിലെ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി ,എലിപ്പനി റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്.  

അവലോകന യോഗത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. മനോജ് എ.ടി. വിഷയാവതരണം നടത്തി.  യോഗത്തിൽ കഴിഞ്ഞ 3 വർഷത്തെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള പകർച്ചവ്യാധികളുടെ  വാർഡ് , പഞ്ചായത്ത് തിരിച്ചുള്ള   കണക്കുകൾ  നിലവിലെ ആരോഗ്യ ജാഗ്രതാ  പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തി. 

വീടുകൾ, സ്ഥാപനങ്ങൾ, തോട്ടങ്ങൾ കേന്ദ്രീകരിച്ച്  കൊതുകിൻ്റെ  ഉറവീട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും.

വാർഡ്തലആരോഗ്യ അവലോകനയോഗങ്ങൾ , ആരോഗ്യസേന പ്രവർത്തനങ്ങൾ ഉർജ്ജിതപ്പെടുത്തും . തോട്ടം ഉടമകളുടെ , റബര് ,പ്ലന്റഷന് ഉടമകളുടെ യോഗം ചേരും .

വാർഡ് തല ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളിൽ ക്ലബ്ബുകൾ , സന്നദ്ധ സംഘടനകൾ , പുരുഷസ്വയം സഹായ സംഘങ്ങൾ , സ്കൂൾ കോളേജ് തലങ്ങളിലുള്ള എൻ എസ് എസ് സ്റ്റുഡന്റസ് , എസ് പി സി ,കുടുംബശ്രീ , അയൽക്കൂട്ടം ഇത്തരം ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തും.  

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള മുഴുവൻ പഞ്ചായത്തുകളിലും ക്യാമ്പയിൻ രീതിയിൽ വിവിധ  ശുചിത്വ പരിപാടികൾ  ആസൂത്രണം ചെയ്തു നടപ്പിലാക്കും.

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ,സ്കൂളുകൾ , അംഗൻവാടികൾ , കോളേജുകൾ   എന്നിവിടങ്ങളിലെ   കിണറുകളിലെ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ  സജീവമാക്കും.

ഉത്സവങ്ങൾ ആഘോഷങ്ങൾ ഭക്ഷണ വിതരണം ചെയ്യുന്ന എല്ലാ ചടങ്ങുകളിലും ഭക്ഷണ നിർമ്മാണ വിതരണ ശുചിത്വം ഉറപ്പാക്കുന്നതിനായി മുൻകൂട്ടി ആരോഗ്യവകുപ്പിനെ  അറിയിക്കേണ്ടുന്ന  നടപടികൾ സ്വീകരിക്കും .

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഡോക്സി കോർണറുകൾ സജ്ജീകരിക്കും , ആരോഗ്യ സ്ഥാപനങ്ങളിൽ  ഒ .ആർ .എസ് ലഭ്യത ഉറപ്പുവരുത്തും . 

ബോധവത്കരണ പ്രവർത്തനങ്ങൾ ഉർജ്ജിതപ്പെടുത്തും . പകർച്ചവ്യാധികൾ സൃഷ്ടിക്കുന്ന  സാഹചര്യം 

 ഉണ്ടാക്കുന്നവർക്കെതിരെ  അവശ്യ ഘട്ടങ്ങളിൽ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാം എന്നും യോഗം വിലയിരുത്തി . 

യോഗത്തിൽ  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി , വിവിധ ഗ്രാമപഞ്ചായത്തുകളിലെ വൈസ് പ്രെസി ഡന്റുമാർ ,  ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ , മറ്റു ജനപ്രതിനിധികൾ , ജില്ലാ വെക്റ്റർ കോൺട്രോളിങ് ഓഫീസർ സുരേശൻ  വി , ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ്  മഠത്തിൽ , ഡി.വി.സി യൂണിറ്റ് ഹെൽത്ത് സൂപ്പർവൈസർ എം.വേണുഗോപാലൻ ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ സയന. എസ് , വെറ്റിനറി ഡോക്ടർമാർ കൃഷി ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ ,എന്നിവർ പങ്കെടുത്തു.

No comments