Breaking News

രാജപുരം ബളാന്തോട് ഒരു മരണം: ഡെങ്കിപ്പനി ഭീതിയിൽ മലയോരം


വെള്ളരിക്കുണ്ട്: മലയോരത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചതോടെ  ജനങ്ങൾ ഭീതിയിലായി. പരിയാരം മെഡിക്കൽ കോളേജിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന രാജപുരം ബളാന്തോട് സ്വദേശി ഗോപിനാഥനാണ് കഴിഞ്ഞ ദിവസം മരിച്ചത്. വേനൽമഴ ഇത്തവണ നേരത്തേ എത്തിയതിനാൽ ആളുകൾക്ക് പനി ബാധിച്ച് തുടങ്ങിയിരുന്നു. കർണ്ണാടക അതിർത്തിയായ പനത്തടി പഞ്ചായത്തിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ പ്രവർത്തകർ. ബോധവൽക്കരണ പരിപാടിയും നടക്കുന്നുണ്ട്. കവുങ്ങിൻ പാളകളും റബ്ബർ ചിരട്ടകളും വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള എല്ലാ സാധനങ്ങളും എടുത്തു മാറ്റണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

No comments