Breaking News

എസ്എഫ്‌ഐ കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു ബിബിൻരാജും സിദ്ധാർത്ഥും ജില്ലയിലെ സാരഥികൾ


എസ്എഫ്‌ഐ കാസര്‍ഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. പുതിയ സെക്രട്ടറിയായി ബിബിന്‍രാജ് പായവും പ്രസിഡണ്ടായി എം.ടി സിദ്ധാര്‍ത്ഥും തെരഞ്ഞെടുക്കപ്പെട്ടു. മറ്റുഭാരവാഹികള്‍: സച്ചിന്‍ ഗോപു, വിഷ്ണു ചേരിപ്പാടി, മാളവിക രാമചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), പ്രവീണ്‍ പാടി, കെ.വി ചൈത്ര, പി.എ തൗഫീല്‍ (വൈസ്പ്രസിഡന്റ്).43 അംഗ ജില്ലാ കമ്മിറ്റിയെയും 15 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു. കേന്ദ്ര സര്‍വ്വകലാശാലയെ കാവിവത്കരിക്കാനുള്ള നീക്കം സംഘപരിവാര്‍ അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധികളുടെ ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യുവും കേന്ദ്ര കമ്മിറ്റി അംഗം ആദര്‍ശ് എം സജിയും മറുപടി പറഞ്ഞു. സംസ്ഥാന വൈസ്പ്രസിഡന്റ് ജോബിന്‍സണ്‍ ജയിംസ്, സംസ്ഥാന സെക്രട്ടറിയറ്റംഗം അഞ്ജു കൃഷ്ണ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയ നാരായണന്‍, കെ.വി ശില്‍പ്പ, ജില്ലാ ഭാരവാഹികളായ വിനയ്കുമാര്‍, ബിപിന്‍ദാസ് കീക്കാനം എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതിക്ക് വേണ്ടി പ്രവീണ്‍ പാടിയും പ്രസീഡിയത്തിന് വേണ്ടി കെ.അഭിരാമും നന്ദി പറഞ്ഞു.


No comments