Breaking News

വഞ്ചനക്കേസിലെ ഭാവി വരനെ കയോടെ പിടികൂടി വനിത എസ്.ഐ

ന്യൂഡല്‍ഹി: ജോലി തട്ടിപ്പു കേസില്‍ ഭാവി വരനെ പിടികൂടി വനിത എസ് ഐ . റാണ പൊഗാഗ് എന്നയാളെയാണ് അസമിലെ നഗോണ്‍ ജില്ലയിലെ എസ്.ഐയായ ജുന്‍മോനി റബ്ബയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥയായ ജുന്‍മോനി റബ്ബയെ വിവാഹം കഴിക്കാനിരുന്നത് റാണ പൊഗാഗയാണ്. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷനിലെ പബ്ലിക് റിലേഷന്‍ ഓഫിസറെന്ന് തെറ്റിദ്ധരിപ്പിച്ചായിയിരുന്നു ഇയാള്‍ വിവാഹത്തിന് ശ്രമിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഈ വര്‍ഷം നവംബറില്‍ വിവാഹം നടത്താനാണ് കുടുംബങ്ങള്‍ തീരുമാനിച്ചത്. ഇതിനിടയിലാണ് താന്‍ വിവാഹം കഴിക്കാനിരിക്കുന്നയാള്‍ ഒരു തട്ടിപ്പുകാരനാണെന്ന് ജുന്‍മോനിക്ക് മനസിലാകുന്നത്. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷനില്‍ ജോലി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നല്‍കി ഇദ്ദേഹം നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് മനസിലാതോടെയാണ് അറസ്റ്റ് ചെയ്തത്.

ഇത്തരത്തില്‍ റാണ കോടികള്‍ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. തട്ടിപ്പുകാരനാണെന്ന് മനസിലാക്കിയ ഉടനെ ജുന്‍മോനി എ.ഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.റാണ വലിയ തട്ടിപ്പുകാരനാണെന്ന് തനിക്ക് വിവരം നല്‍കിയ മൂന്നുപേരോട് താന്‍ കടപ്പെട്ടിരിക്കുന്നതായും അവരാണ് തന്റെ കണ്ണ് തുറപ്പിച്ചതെന്നും ജുന്‍മോനി പ്രതികരിച്ചു.

No comments