Breaking News

ഗൃഹപ്രവേശനം നടക്കാനിരുന്ന വീട്ടിൽ 16വയസുകാരനായ മകൻ തൂങ്ങി മരിച്ചു



കാഞ്ഞങ്ങാട് :നിർമ്മാണം പൂർത്തിയായ പുതിയ വീടിനകത്ത് വീട്ടുടമയുടെ പതിനാറു വയസുകാരനായ മകൻ തുങ്ങിമരിച്ചു. തായന്നൂർ തേറം കല്ലിലെ ശ്രീധരൻ-ബിന്ദു ദമ്പ തികളുടെ മകൻ ആദിത്യനാണ് ആത്മഹത്യ ചെയ്തത്.

ഇവർക്ക് വേണ്ടി പുതുതായി പണിത വീട്ടിനകത്താണ് മൃതദേഹം കണ്ടത്. ഗൃഹപ്രവേശ നം ഉടൻ നടക്കാനിരിക്കെയാണ് കുട്ടിയുടെ ആകസ്മീക വിയോഗം.

തായന്നൂർ ഗവ.ഹ യർസെക്കണ്ടറി സ്കൂളിൽ പ്ല സ് വൺ വിദ്യാർത്ഥിയാണ്. എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ആദിത്യൻ.

സുബിൻ സഹോദരനാണ്. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി മേൽനടപടികൾ സ്വീകരിച്ചു.

No comments