Breaking News

വരഞ്ഞൂർ ശ്രീ കാഞ്ഞാറ്റിക്കാവ് ക്ഷേത്രത്തിൽ ബ്രഹ്മകലശ മഹോത്സവം ജൂൺ 27 മുതൽ 30 വരെ സംഘാടക സമിതി രൂപീകരിച്ചു


ബിരിക്കുളം: വരഞ്ഞൂർ ശ്രീ കഞ്ഞാറ്റിക്കാവ് ക്ഷേത്രത്തിൽ 16 വർഷങ്ങൾക്ക് ശേഷം ബ്രഹ്മകലശ മഹോത്സവം നടത്തപ്പെടുന്നു. ബ്രഹ്മശ്രീ ആലമ്പാടി പത്മനാഭ പട്ടേരിയുടെ കാർമ്മികത്വത്തിൽ ജൂൺ 27, 28, 29, 30 തീയതികളിൽ ബ്രഹ്മകലശ മഹോത്സവം   നടത്തുന്നതിനായ് സംഘാടക സമിതി രൂപീകരിച്ചു. ബാലൻ മാസ്റ്റർ പരപ്പ ചെയർമാനായും ഇ.തമ്പാൻനായർ കൺവീനറായും ആഘോഷകമ്മറ്റിയെ തെരഞ്ഞെടുത്തു. വർക്കിങ്ങ് ചെയർമാൻ സി കെ ബാലചന്ദ്രൻ, വർക്കിങ്ങ് കൺവീനർ ഇ.പ്രസീധരൻ, ട്രഷറർ കെ സത്യൻ, സബ് കമ്മറ്റികളുടെ ചെയർമാൻ, കൺവീനർ ആയി ടി.വി.കുഞ്ഞൂണ്ടൻ, കെ ബാലൻ, മധു ഒറവുങ്കര,പി പ്രഭാകരൻ, ബാലഗോപാലൻ പി, സജിൻകുമാർ, വൽസല സത്യൻ,ടിവി ലീല ,സുജാത കെ, എന്നിവരെയും ചുമതലപ്പെടുത്തി. വിവിധ പൂജാദികർമ്മങ്ങളോടെ നടക്കുന്ന ബ്രഹ്മകലശ മഹോത്സവത്തിൽ എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും

No comments