Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഹോട്ടൽ, ബേക്കറി, കൂൾബാറുകളിൽ പരിശോധന നടത്തി


വെള്ളരിക്കുണ്ട്: ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഹോട്ടൽ,ബേക്കറി, കൂൾബാർ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 

ഷവർമ്മ വിൽക്കുന്ന മൂന്ന് കടകളിലടക്കം പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. മെയ് 1, 2 തീയതികളിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ്, പബ്ളിക് ഹെൽത്ത് നഴ്സ് ഏലിയാമ്മ വർഗീസ് , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ രഞ്ചിത്ത് ലാൽ , ഷെറിൻ വൈ എസ് എന്നിവർ പങ്കെടുത്തു.

No comments