Breaking News

വെസ്റ്റ്എളേരി ചെമ്മരംകയം മൈക്രോ ക്ലസ്റ്റർ ഉൽപാദിപ്പിച്ച ചകിരിചോർ കമ്പോസ്റ്റ് ജൈവവള വിതരണോദ്ഘാടനം നടത്തി


ഭീമനടി: ഭാരതീയ കൃഷി പദ്ധതി പ്രകാരം വെസ്റ്റ്എളേരി ചെമ്മരംകയം മൈക്രോ ക്ലസ്റ്ററിൽ ഉൽപാദിപ്പിച്ച ജൈവവളം ആയ ചകിരിച്ചോർ കമ്പോസ്റ്റിന്റെ വിതരണോത്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.സി. ഇസ്മായിൽ നിർവ്വഹിച്ചു. എസ്. എൽ. ആർ. പി. എം. ആർ.ശശീന്ദ്രൻ സ്വാഗതവും ക്ലസ്റ്റർ സെക്രട്ടറി കെ.സി ലാലു നന്ദി പ്രകാശിപ്പിച്ചു. കൃഷി ഓഫീസർ വി.വി രാജീവൻ, കൃഷി അസിസ്റ്റന്റ് കെ. ഷീന, എൽ. ആർ. പി, കെ. പി. ദാമോദരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു

No comments