Breaking News

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തട്ടുമ്മലിലും ഇരിയ പൊടവടുക്കത്തും പരിപാടികൾ നടന്നു


ഇരിയ : യോഗ മാനസികമായും ശാരീരികമായും ഏറെ ഗുണങ്ങൾ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് എന്ന് കേന്ദ്ര യൂണിവേഴ്സിറ്റി മുൻ അധ്യാപിക ശ്രീമതി ഗായത്രി വെള്ളിക്കോത്ത് പറഞ്ഞു പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ ചടങ്ങിൽ വിദ്യാലയ സമിതി പ്രസിഡണ്ട് ഐ. കെ. രാംദാസ് വാഴുന്നവർ അധ്യക്ഷത വഹിച്ചു ഭാരതീയ വിദ്യാനികേതൻ ജില്ലാ ജനക്ഷേമ സമിതി ചെയർമാൻ ടി വി ഭാസ്കരൻ, ജില്ലാ സമിതി അംഗം ശ്രീമതി അംബിക അരവിന്ദ്, പ്രധാന അധ്യാപകൻ ജനാർദ്ദനൻ, സ്കൂൾ ലീഡർമാരായ അഭിനവ്,ശിവദ, വിദ്യാലയ സമിതി സെക്രട്ടറി അജിത് കുമാർ, രക്ഷാധികാരി പി നാരായണൻ നായർ, വൈസ് പ്രസിഡണ്ട് എം രാധാകൃഷ്ണൻ, പിടിഎ പ്രസിഡണ്ട് എം സി മോഹനൻ, രജിത ശശിധരൻ കവിത ഗണേശൻ, വി രാജഗോപാൽ എന്നിവർ സംസാരിച്ചു. ശ്രീകാന്ത് മാസ്റ്റർ സ്വാഗതവും യോഗ ടീച്ചർ ശ്രീമതി അംബിക നന്ദിയും പറഞ്ഞു തുടർന്ന് യോഗ പ്രദർശന ത്തോടുകൂടി പരിപാടികൾ അവസാനിച്ചു


അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തട്ടുമ്മലിൽ  യോഗ പ്രദർശനം നടന്നു

ദേവാനന്ദ് പോർക്കളം (ശാഖ മുഖ്യ ശിക്ഷക്, ) സനൽ കുമാർ (ഹോസ്ദുർഗ് സഹകാര്യ വാഹ്) എന്നിവർ യോഗ പരീശീലനത്തിന് നേതൃത്വം വഹിച്ചു. വിശ്വ ഹിന്ദു പരിഷത്ത് ഹോസ്ദുർഗ് പ്രഗണ്ഡ് വൈസ് പ്രസിഡൻ്റ് കുഞ്ഞിക്കണ്ണൻ ഏളാടി ,ബി.ജെ.പി കോടോം ബേളൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ബി.ജെ.പി പൊടവടുക്കം ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് വിജു തട്ടുമ്മൽ എന്നിവർ സംബന്ധിച്ചു.

No comments