Breaking News

അടോട്ട് കളരിയിൽ മടിയൻ തണ്ടാനായി ആചാരമേറ്റ സി.എം കുഞ്ഞിരാമനെ കോടോംബേളൂർ 19-ാം വാർഡ് ആദരവ് നൽകി


അമ്പലത്തറ: അടോട്ട് കളരിയിൽ മടിയൻ തണ്ടാനായി ആചാരമേറ്റ സി.എം.കുഞ്ഞിരാമൻ ചുള്ളിമൂലയ്ക്ക് നാടിൻ്റെ ആദരവ്‌. അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയിലുള്ള അടോട്ട്കളരിയിൽ മടിയൻ തണ്ടാനായി സ്ഥാനമേറ്റ ബാലൂർ സി.എം.കുഞ്ഞിരാമൻ ചുള്ളിമൂലയെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് ആദരവ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ പൊന്നാട അണിയിച്ച് ആദരിച്ചു.ടി.വി.രാജേഷ്, എം.കരുണാകരൻ ബാലൂർ, രഞ്ജിനി ബാലൂർ, ധന്യരാജീവൻ എന്നിവർ പങ്കെടുത്തു. 

No comments