Breaking News

കരിപ്പൂരിൽ മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി; കാഞ്ഞങ്ങാട് സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ




വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നായി പൊലീസ് ഒന്നര കിലോയിലേറെ സ്വര്‍ണം പിടികൂടി. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

ബഹറൈനില്‍ നിന്നെത്തിയ യാത്രക്കാരന്‍ കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി റൗഫാണ് 764 ഗ്രാം സ്വര്‍ണവുമായി പിടിയിലായ യാത്രക്കാരില്‍ ഒരാള്‍. മസ്ക്കറ്റില്‍ നിന്നെത്തിയ കോഴിക്കോട് പയ്യോളി സ്വദേശി കാഞ്ഞിരമുളളപ്പുറായില്‍ നൗഷാദില്‍ നിന്ന് 766 ഗ്രാം സ്വര്‍ണവും പിടികൂടി. ഇരുവരും മൂന്നു സ്വര്‍ണ്ണ ഉരുളകള്‍ വീതം ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ കടത്തിയത്.സംശയം തോന്നിയതോടെ പൊലീസ് നടത്തിയ എക്സറെ പരിശോധനയിലാണ് സ്വര്‍ണ്ണഉരുളകള്‍ കണ്ടെത്തിയത്. കാരിയര്‍മാരെ കൂട്ടിക്കൊണ്ടു പോകാനെത്തിയവര്‍ക്ക് വേണ്ടി പൊലീസ് വിമാനത്താവള പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് പതിവായി സ്വര്‍ണം പിടികൂടി തുടങ്ങിയതോടെ കാരിയര്‍മാരെ കൂട്ടിക്കൊണ്ടു പോവാനെത്തുന്ന സംഘങ്ങള്‍ ഇപ്പോള്‍ വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കാതെ മാറി നില്‍ക്കുകയാണ് പതിവ്.

No comments