Breaking News

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ മാധ്യമ ശിൽപശാല കാഞ്ഞങ്ങാട്ട് സമാപിച്ചു ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐ.എ.എസ് ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട്: ഭാരത സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിൻ്റെ സഹകരണത്തോടെ കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ 

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കും, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമുള്ള ഏകദിന ശില്‍പശാല സമാപിച്ചു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐ.എ.എസ് ശില്‍പശാല ഉദ്ഘാടനം ചെയ്തു .

പി.ഐ.ബി തിരുവനന്തപുരം മേഖല അഡീഷണല്‍ ഡയറക്ടര്‍ വി.പി.പളനിച്ചാമി ഐഎഎസ്  അധ്യക്ഷത വഹിച്ചു. പി.ഐ.ബി കേന്ദ്ര ഡയറക്ടര്‍ ജനറല്‍ ഡോ.വാസുദേവഗുപ്ത ഐ.എ.എസ് മുഖ്യാതിഥിയായി. പി.ഐ.ബി ഉത്തരമേഖല ഡയറക്ടര്‍ ജനറല്‍ എസ്.വെങ്കടേശ്വര്‍ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. 

കാഞ്ഞങ്ങാട് പ്രസ്ഫോറം പ്രസിഡന്റ് പി.പ്രവീണ്‍കുമാര്‍ ആശംസകൾ നേർന്നു.ചടങ്ങിൽ  മാധ്യമപ്രവര്‍ത്തകരായ ടി.മുഹമ്മദ് അസ്ലം, വി.വി.പ്രഭാകരന്‍ എന്നിവരെ ആദരിച്ചു.  പി.ഐ.ബി.കൊച്ചി ഡെപ്യൂട്ടി ഡയറക്ടര്‍ ഐസക്ക് ഈപ്പന്‍ സ്വാഗതവും പ്രസ് ഫോറം സെക്രട്ടറി ജോയിമാരൂർ നന്ദി പറഞ്ഞു .

തെരഞ്ഞെടുക്കപ്പെട്ട 60 മാധ്യമപ്രവര്‍ത്തകര്‍ ശില്‍പശാലയില്‍ സംബന്ധിച്ചു.

മാതൃഭൂമി സ്പെഷ്യല്‍ കറസ്പോണ്ടന്റ് ദിനകരന്‍ കൊമ്പിലാത്ത്, മലയാള മനോരമ കണ്ണൂര്‍ യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.പി.സി.രഞ്ജിത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും. 

ഉച്ച തിരിഞ്ഞ്  പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രാധാന്യവും ഘടനയും സംബന്ധിച്ച് പി.ഐ.ബി കൊച്ചിന്‍ ഡയറക്ടര്‍ രശ്മി റോജ തുഷാരനായരും റിപ്പോര്‍ട്ടിംഗിന്റെ പ്രാധാന്യം സംബന്ധിച്ച് നബാര്‍ഡ് ജില്ലാ ഡവലപ്പ്മെന്റ് മാനേജര്‍ കെ.ബി.ദിവ്യയും സംസാരിക്കും. തുടര്‍ന്ന് അവലോകനത്തോടെ ശില്‍പശാല സമാപിച്ചു

No comments