Breaking News

ഭീമനടി-കാലിക്കടവ് പാലം ടെൻഡറിലേക്ക്‌; 3.67 കോടിരൂപയുടെ ഭരണാനുമതി


ഭീമനടി: ചൈത്രവാഹിനി പുഴയിൽ കാലിക്കടവ് പാലത്തിന് 3.67 കോടി രൂപയുടെ സാങ്കേതികാനുമതി ലഭ്യമായതായി എം രാജഗോപാലന്‍ എംഎൽഎ അറിയിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ നൽകിയ പദ്ധതി നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭീമനടി കാലിക്കടവ് പാലം. 

പാലം പണിയുടെ ഇൻവെസ്റ്റിഗേഷൻ പൂർത്തീകരിച്ച് ഡിസൈനും  വിശദ പദ്ധതി രേഖയും  തയ്യാറാക്കിയപ്പോൾ 2.40 കോടി രൂപമാത്രമേ ആവശ്യമുള്ളൂ എന്ന സ്ഥിതി വന്നു. പത്തുകോടിക്ക്‌ താഴെയുള്ള പദ്ധതികൾ കിഫ്‌ബി ഏറ്റെടുക്കില്ലെന്ന  തീരുമാനത്തില്‍ പാലം നിർമാണം അനിശ്‌ചിതത്വത്തിലായി.അന്ന്‌ ധനമന്ത്രിയായിരുന്ന  ഡോ.ടി എം തോമസ് ഐസക്കുമായി സിപിഐ എം നേതാക്കളും എം രാജഗോപാലന്‍ എംഎൽഎയും ചർച്ച ചെയ്തതിനെ തുടർന്ന് മണ്ഡലത്തിലെ മറ്റൊരു കിഫ്ബി പദ്ധതിയായ രാമൻചിറ പാലവുമായി ഇതിനെ യോജിപ്പിച്ചു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം വീണ്ടും തടസം വന്നു. 

ഒടുവിൽ  പടന്ന തെക്കേക്കാട് -പടന്നക്കടപ്പുറം പാലം, മാടക്കാൽ - തൃക്കരിപ്പൂർ കടപ്പുറം പാലം എന്നിവയുമായി ചേർത്ത് ഒരു ക്ലസ്റ്റർ ആയി നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പാലത്തിന്‌ നേരത്തെ 3.77 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 

എന്നാൽ മൂന്നു പാലങ്ങളും ഒരുമിച്ച് പണിയാൻ കാത്തുനിന്നാൽ ഇനിയും കുറേ കൂടി കാലതാമസം വരാനിടയുള്ളതിനാൽ, എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഇപ്പോൾ  ഭീമനടി കാലിക്കടവ് പാലത്തിന് മാത്രമായി 3.77 കോടിരൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചത്. 30 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളോട് കൂടിയ പാലത്തിന് 200 മീറ്റർ അപ്രോച്ച് റോഡുമുണ്ട്‌.  ഇരു ഭാഗങ്ങളിലും ഓരോ മീറ്റർ വീതം നടപ്പാതയും ഏഴ് മീറ്റർ വീതിയിൽ ടാറിങുമാണ്‌  പദ്ധതിയിൽ

No comments