Breaking News

വൃക്ഷത്തൈ നട്ട് സ്പിയ ജില്ലാ സൗഹൃദ സംഗമത്തിന് കൊന്നക്കാട് തുടക്കം കുറിച്ചു


കൊന്നക്കാട്: പ്രിന്റിംഗ് സാമഗ്രികളുടെ വൻ വിലവർദ്ധനവ് കാരണം പ്രിന്റിംഗ് ചാർജ് കൂട്ടാതെ മുമ്പോട്ടു പോകാൻ കഴിയില്ലെന്ന് സ്പിയ കാസർഗോഡ് ജില്ലാ കമ്മിറ്റി. കൊറോണക്ക് ശേഷം പ്രിന്റിംഗ് സാമഗ്രികൾക്ക് വൻ വിലവർദ്ധനവ് ഉണ്ടായതിനാൽ പ്രിന്റിംഗ് ചാർജ് ആനുപാതികമായി കൂട്ടിയാൽ മാത്രമേ യൂണിറ്റുകൾക്ക് നിലനിൽപ്പുള്ളൂ എന്ന് സൈൻ പ്രിൻ്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി കൊന്നക്കാട് പൈതൃകം റിസോർട്ടിൽ ചേർന്ന യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. അതനുസരിച്ച് ജൂൺ 15 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരുമെന്ന് യോഗം അറിയിച്ചു എല്ലാവരും നിലവിലെ അവസ്ഥ മനസ്സിലാക്കി സഹകരിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പ്രഭാകരൻ അവതാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രസാദ് എംപി കണ്ണൂർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ സാനി മാസ്റ്റർ സ്വാഗതവും ജില്ലാ സെക്രട്ടറി എം വി എം സുധീരൻ റിപ്പോർട്ടിങ്ങും നാസർ കണക്കും അവതരിപ്പിച്ചു. കോർഡിനേറ്റർ സമീർ ഡിസൈൻ നന്ദിയും പറഞ്ഞ യോഗത്തിൽ പ്രോഗ്രാം നന്നായി സംഘടിപ്പിച്ച കൺവീനർ സാനി മാഷിനെ ആദരിച്ചു

No comments