Breaking News

സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചക്കെതിരെ ഡിവൈഎഫ്ഐ ബേളൂർ മേഖലാ കമ്മിറ്റിയുടെ പ്രതിഷേധ റാലി ഒടയഞ്ചാലിൽ സമാപിച്ചു

ഒടയഞ്ചാൽ: 'ആർ.എസ്.എസ് ഗൂഢാലോചനയ്ക്കു മുന്നിൽ കീഴടങ്ങില്ല. മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല. കോൺഗ്രസ് - ബി.ജെ.പി - ലീഗ് കലാപം അവസാനിപ്പിക്കുക 'എന്നീ മുദ്രാവാക്യങ്ങളുയർത്തിപ്പിടിച്ചു കൊണ്ട് ഡിവൈഎഫ്ഐ ബേളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലി കുഞ്ഞിക്കൊച്ചിയിൽ ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് ട്രഷറര്‍ സജിത്ത്.വി ഉദ്ഘാടനം ചെയ്തു. സമാപന യോഗം ഒടയംചാലിൽ എസ്.എഫ്.ഐ മുൻ കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റംഗം വൈശാഖ്  ഉദ്ഘാടനം ചെയ്തു.
കർഷക സംഘം പനത്തടി ഏരിയാ പ്രസിഡന്റ് യു. ഉണ്ണിക്കൃഷ്ണൻ, ബി.മധുസൂദനൻ, എ. അരവിന്ദൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബേളൂർ മേഖലാ പ്രസിഡന്റും ജാഥാ മാനേജറുമായ റനീഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മേഖലാ സെക്രട്ടറിയും ജാഥാ ലീഡറുമായ രഘുനാഥ് സ്വാഗതം പറഞ്ഞു.

No comments