Breaking News

പ്ലസ് ടു റിസൾട്ട് ; 90 ശതമാനത്തിന്‌ 
മുകളിൽ നേടി 19 സ്‌കൂളുകൾ നൂറുമേനി രണ്ടിടത്തുമാത്രം മികച്ച വിജയത്തോടെ പാലാവയൽ സെന്റ്‌ ജോൺസ്‌ (91.82) , രാജപുരം ഹോളിഫാമിലി (90.45) എന്നി സ്കൂളുകൾ മലയോരത്തിന് അഭിമാനമായി




കാസർകോട്‌ ;ജില്ലയിൽ ഇത്തവണ രണ്ട്‌ സ്‌കൂളിൽ മാത്രമാണ്‌ മുഴുവൻ കുട്ടികളും ജയിച്ചത്‌. സ്‌പെഷ്യൽ സ്‌കൂളായ ചെർക്കള മാർതോമയിൽ പരീക്ഷയെഴുതിയ ആറുപേരും എളമ്പച്ചി മെട്ടമ്മൽ സിഎച്ച്‌എംകെഎസ്‌ ഹയർസെക്കൻഡറിയിൽ പരീക്ഷയെഴുതിയ 27 പേരും ജയിച്ചാണ്‌ നൂറുമേനി സ്വന്തമാക്കിയത്‌. കഴിഞ്ഞവർഷം നൂറുമേനി നേടിയ പരീക്ഷയെഴുതിയ നാലുപേരെയും ജയിപ്പിച്ച്‌ നൂറുമേനി നേടിയ മഞ്ഞമ്പാറ മജ്‌ലിസ്‌ ഹയർസെക്കൻഡറിയിൽ ഇത്തവണ പരീക്ഷയെഴുതിയ രണ്ടുപേരും തോറ്റു. പരവനടുക്കത്തെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ രണ്ടുപേരും കാഞ്ഞങ്ങാട്‌ ലിറ്റിൽഫ്‌ളവറിൽ നാലുപേരും കുനിൽ എഡ്യുക്കേഷണൽ ട്രസ്‌റ്റിൽ അഞ്ചുപേരും നായന്മാർമൂല എൻ എ മോഡൽ സ്‌കൂളിൽ ഒരാളും തോറ്റതിനാൽ നേട്ടം ആവർത്തിക്കാനായില്ല.
ഇത്തവണ 19 സ്‌കൂളുകളാണ്‌ 90 ശതമാനത്തിന്‌ മുകളിൽ വിജയം നേടിയത്‌. സർക്കാർ മേഖലയിൽ എട്ടും എയ്‌ഡഡിൽ ഏഴും അൺ എയ്‌ഡഡിൽ മൂന്നും ഒരു സ്‌പെഷ്യൽ സ്‌കൂളുമാണിവ. സൗത്ത്‌ തൃക്കരിപ്പൂർ ജിഎച്ച്‌എസ്‌എസ്‌ (99.17), പരവനടുക്കം എംആർഎസ്‌ (97.98), ചെറുവത്തൂർ ജിഎഫ്‌എച്ച്‌എസ്‌എസ്‌ (95.76), ഉദിനൂർ ജിഎച്ച്‌എസ്‌എസ്‌ (94.94), കുട്ടമത്ത്‌ ജിഎച്ച്‌എസ്‌എസ്‌ (93.82), ഹൊസ്‌ദുർഗ്‌ ജിഎച്ച്‌എസ്‌എസ്‌ (93.75), ചായ്യോത്ത്‌ ജിഎച്ച്‌എസ്‌എസ്‌ (91.67), ചീമേനി ജിഎച്ച്‌എസ്‌എസ്‌ (91.21), കാഞ്ഞങ്ങാട്‌ ദുർഗ (96.68), നീലേശ്വരം രാജാസ്‌ (94.94), നായന്മാർമൂല ടിഐഎച്ച്‌എസ്‌എസ്‌ (93.39), പാലാവയൽ സെന്റ്‌ ജോൺസ്‌ (91.82), ചട്ടഞ്ചാൽ എച്ച്‌എസ്‌എസ്‌ (90.96), അഗൽപാടി ശ്രീ അന്നപൂർണേശ്വരി (90.83), രാജപുരം ഹോളിഫാമിലി (90.45), പുത്തിഗെ മുഹിമ്മാത്ത്‌ (94.64), കാഞ്ഞങ്ങാട്‌ ലിറ്റിൽഫ്‌ളവർ (91.49) എന്നിവ 90 ശതമാനത്തിൽ കൂടുതൽ വിജയം നേടി.


No comments