Breaking News

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് താക്കീതായി ചെറുപുഴയിൽ തലശ്ശേരി അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെ കർഷക മഹാറാലി


ചെറുപുഴ : സു​പ്രീം കോട​തി​യു​ടെ ബ​ഫ​ര്‍​സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ​യും കാ​ര്‍​ഷി​ക​വി​ള​ക​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യി​ല്‍ സ​ഹാ​യി​ക്കാ​ത്ത കേന്ദ്ര - സംസ്ഥാന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രേ​യും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​പു​ഴ​ ടൗണില്‍ കര്‍ഷക മഹാറാലി നടന്നു. തുടര്‍ന്ന് ചെറുപു​ഴ കൃ​ഷി​ഭ​വ​ന് മു​ന്നി​ല്‍ ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ധര്‍ണ്ണാ സമരം തലശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്‌ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി ഉദ്ഘാ​ട​നം ചെ​യ്തു. അഡ്വ. ടോ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ധ​ര്‍​ണ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള മൂ​ന്ന് റാ​ലി​ക​ള്‍ ചെറു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ പ​രി​സ​രം, ചെ​റു​പു​ഴ മലങ്ക​ര പ​ള്ളി പ​രി​സ​രം, ചെ​റു​പു​ഴ പു​തി​യ പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച്‌ ബ​സ്‌​സ്റ്റാ​ന്‍​ഡ് പരി​സ​ര​ത്ത് സം​ഗ​മി​ച്ച്‌ കൃ​ഷി​ഭ​വ​ന് മു​ന്നി​ലേ​ക്കു നീങ്ങിയപ്പോള്‍ ആയിരകണക്കിന് കര്‍ഷകരാണ് റാലിയില്‍ പങ്കാളികളായത്.


കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ    ആമുഖപ്രഭാഷണം നടത്തി. ചെറുപുഴ ഫോറോനാ വികാരി ഫാദർ ജോസ്, വെട്ടിക്കൽ തോമാപുരം 

ഫൊറോന വികാരി ഫാദർ മാർട്ടിൻ കിഴക്കേ തലയ്ക്കൽ, ഫാദർ ആന്റണി തെക്കേമുറി - ഡയറക്ടർ ചെറുപുഴ ഫൊറോന, ഫാദർ ജോമി തൊട്ടിയിൽ ഡയറക്ടർ തോമാപുരം ഫൊറോന, ബേബി നെട്ടനാനി  വൈസ് പ്രസിഡണ്ട് ഗ്ലോബൽ കമ്മിറ്റി, ബെന്നി പുതിയാമ്പുറം ജനറൽ സെക്രട്ടറി തലശ്ശേരി അതിരൂപത, അഡ്വക്കേറ്റ് ബിനോയ് തോമസ്

ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി മെമ്പർ, ജോർജ്ജ് വടകര  വൈസ് പ്രസിഡണ്ട് തലശ്ശേരി അതിരൂപത, സിജോ അമ്പാട്ട് യൂത്ത് കൗൺസിൽ ഗ്ലോബൽ കോ-ഓർഡിനേറ്റർ, ഡേവിസ് ആലങ്ങാടൻ സെക്രട്ടറി തലശ്ശേരി അതിരൂപത, സുരേഷ് ജോർജ്  സെക്രട്ടറി തലശ്ശേരി അതിരൂപത, വർഗീസ് പള്ളിച്ചിറ സെക്രട്ടറി തലശ്ശേരി അതിരൂപത എന്നിവര്‍ സംസാരിച്ചു.കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത ട്രഷറർ ഫിലിപ്പ് വെളിയത്ത് സ്വാഗതവും 

തോമാപുരം മേഖല പ്രസിഡണ്ട് ഷിജിത്ത് തോമസ് നന്ദിയും പറഞ്ഞു.

No comments