Breaking News

പിണങ്ങികഴിയുന്ന ഭാര്യയെ വീട്ടിൽ കയറി തല്ലി, കരിന്തളം സ്വദേശിയായ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട് :പിണങ്ങികഴിയുന്ന ഭാര്യ യെ വീട്ടിൽ കയറി തല്ലിപരിക്കേൽപ്പിച്ചു ഭർത്താവിനെതിരെ നീലേശ്വരം പോലീ സ് കേസെടുത്തു.

കരിന്തളം ശിവശൈലത്തെ ജി.ബാബുവിന്റെ മകൾ പി.എസ്.കൃഷ്ണവേണി(29)യെ  മർദ്ദിച്ച ഭർത്താവ് കരിന്തളത്തെ അരുൺകുമാറിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെ കൃഷ്ണവേണിയുടെ വീട്ടിലെത്തിയ അരുൺകുമാർ കുട്ടിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചു. എന്നാൽ കുട്ടിയെ വിട്ടുകൊടുക്കാൻ കൃഷ്ണവേണി തയ്യാറായില്ല. തുടർന്ന് അ രുൺകുമാർ കൃഷ്ണവേണിയെ അടിച്ച് പരിക്കേൽപ്പിക്കുകയും തള്ളി താഴെയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നുവത്രെ

No comments