Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി ആറാംതവണയും അഹമ്മദ് ഷരീഫ് ജില്ലാ സെക്രട്ടറിമാരിൽ വെള്ളരിക്കുണ്ടിലെ കെ.എൻ കേശവൻ നമ്പീശനും


കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്.) ജില്ലാ പ്രസിഡന്റായി ആറാംതവണയും കെ. അഹമ്മദ് ഷരീഫ് തിരഞ്ഞെടുക്കപ്പെട്ടു. മുൻ ജില്ലാ പ്രസിഡന്റും നീലേശ്വരം യൂണിറ്റ് പ്രസിഡന്റുമായ കെ.വി. സുരേഷ്‌കുമാറിനെ 93 വോട്ടിനാണ് അഹമ്മദ് ഷരീഫ് പരാജയപ്പെടുത്തിയത്.

308 കൗൺസിലർമാരിൽ 301 പേർ വോട്ട് രേഖപ്പെടുത്തി. കെ. അഹമ്മദ് ഷെരീഫ് 196, സുരേഷ്‌കുമാർ 103 വോട്ടും നേടി. രണ്ട് വോട്ട് അസാധുവായി. സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി തിരഞ്ഞടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര, രാമചന്ദ്രൻ തിരുവന്തപുരം, എം.കെ. തോമസ്‌കുട്ടി, എ.ജെ. ഷാജഹാൻ എന്നിവർ സംസാരിച്ചു.

മറ്റു ഭാരവാഹികൾ: പി.പി. മുസ്തഫ, എ.വി. ഹരിഹരസുധൻ, സി. ഹംസ, എൻ. ഗണേഷ്‌ വത്സ, എ.എ. അസീസ്, ശിഹാബ് ഉസ്മാൻ, തോമസ് കാനാട്ട്, സി.എച്ച്. അബ്ദ്ദുൾറഹിം, ബഷീർ കനില (വൈ. പ്രസി.), കെ.ജെ. സജി (ജന. സെക്രട്ടറി.), എം.പി. സുബൈർ, കെ. ദിനേഷ്, കെ.വി. ബാലകൃഷ്ണൻ, ബി. മുഹമ്മദ് ഷെരീഫ്, കുഞ്ഞിരാമൻ ആകാശ്, ടി.എ. അൻവർ സദത്ത്, യു.എ. അബ്ദ്ദുൾസലീം, ടി. ശശിധരൻ, കെ.എം. കേശവൻ നമ്പീശൻ (സെക്രട്ടറി), മാഹിൻ കോളിക്കര (ഖജാ.)

No comments