Breaking News

കേരളയൂത്ത് ഫ്രണ്ട് ബി അമ്പത്തിരണ്ടാം ജന്മദിനം കാഞ്ഞങ്ങാട് വച്ച് ആഘോഷിച്ചു കേരളാകോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.ടി നന്ദകുമാർ വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട്: കേരള യൂത്ത് ഫ്രണ്ട് ബി അമ്പത്തിരണ്ടാം ജന്മദിനം കാസർഗോഡ്  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നടത്തി. ജില്ലാ പ്രസിഡന്റ് സന്തോഷ് മാവുങ്കാലിന്റെ അദ്ധ്യക്ഷതയിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിൽ യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ജില്ലാ ജനറൽ സെകട്ടറി സുരേഷ് പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. രാജീവൻ പുതുക്കളം, ഷാജി പൂങ്കാവനം,  ജീഷ്, വിനോദ് തോയമ്മൽ, വിജിത്ത് തെരുവത്ത്, രമേശൻ വി വി എന്നിവർ പ്രസംഗിച്ചു , പ്രസാദ് എ.വി സ്വാഗതവും പ്രജിത്ത് കുശാൽ നഗർ നന്ദിയും പറഞ്ഞു.

No comments