Breaking News

ചീമേനി ജനമൈത്രി പോലീസ് തുണയായി: പെരുന്തോലിലെ ലളിതയ്ക്കും കുടുംബത്തിനും ഇനി സുരക്ഷിത ഭവനം..


ചീമേനി: പെരുന്തോലിലെ ലളിതയ്ക്കും കുടുംബത്തിനും ഇനി സുരക്ഷിത ഭവനം. ചീമേനി ജനമൈത്രി പോലീസിൻ്റെ ശ്രമഫലമായി പുതുക്കി പണിത വീട് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി വത്സലൻ കുടുംബത്തിന് കൈമാറി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ.ശ്രീ വി ബാലകൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് അദ്ദേഹം ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ശ്രീ അബ്ദുൾ സലാം കേരള പോലീസ്. അസോസിയേഷൻ കാസർഗോഡ് ജില്ല വൈസ് പ്രസിഡണ്ട് ശ്രീ ശ്രീദാസൻ എം.വി കേരള പോലീസ് അസോസിയേഷൻ കാസർഗോഡ്  ജില്ലാ സെക്രട്ടറി ശ്രീ എപി സുരേഷ് കുടുംബശ്രീ സി.ഡി.എസ് ശ്രീമതി രജിത എന്നിവർ സംബന്ധിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.വി രാജേഷ് കെ.വി പ്രകാശൻ എന്നിവരുടെ  ബീറ്റ് ഡ്യൂട്ടിക്കിടയിലാണ് ലളിതയുടെയും കുടുംബത്തിൻ്റെയും ദൈന്യത ശ്രദ്ധയിൽപ്പെട്ടത്. വാർഡ് മെമ്പർ ശ്രീ അബ്ദുൾ സലാം സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി രജിത എന്നിവരുടെ ഇടപെടലിലൂടെ  കുടുംബശ്രീ ആശ്രയ പദ്ധതിയിലൂടെ വീടിൻ്റെ മേൽക്കൂര പണിയുന്നതിന് ലഭിച്ച  75,000 രൂപയുടെ ധനസഹായമാണ് വീട് നവീകരണ പാതയിലേക്ക് ചീമേനി ജനമൈത്രി പോലീസിനെ എത്തിച്ചത്. ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീ എ സുനിൽരാജിൻ്റെ നിർദ്ദേശപ്രകാരമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ശ്രമദാനത്തിലൂടെ വീട് നവീകരണം പൂർത്തീകരിച്ചത്. സബ് ഇൻസ്പെക്ടർമാരായ രമേശൻ എം പി ബാബു പി രാമചന്ദ്രൻ പി.വി കരുണാകരൻ  പി വി എന്നിവരുടെ പിന്തുണയും നവീകരണ പ്രവർത്തനങ്ങൾക്ക്  ലഭിച്ചു.സാമൂഹ്യ സംഘടനങ്ങൾ സേവന തൽപ്പരരായ വ്യക്തികൾ സ്ഥാപനങ്ങൾ  എന്നിവർ ജനമൈത്രി പോലീസിൻ്റെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടി. വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിയാതിരുന്ന  നിർധന കുടുംബത്തിന്  വലിയ അശ്വാസമാണ് ജനമൈത്രി പോലീസിൻ്റെ ഇടപെടലിലൂടെ  ലഭിച്ചത്.

No comments