Breaking News

അനാഥഅഗതി മന്ദിരങ്ങൾക്ക് കൈത്താങ്ങേകി ചിറ്റാരിക്കാൽ വൈസ്മെൻ ഇൻ്റർനാഷണലിൻ്റെ 'സാന്ത്വനം2022' ചിറ്റാരിക്കാൽ ജ്യോതിഭവൻ സ്പെഷ്യൽ സ്കൂളിൽ അവശ്യസാധനങ്ങൾ എത്തിച്ചു


ചിറ്റാരിക്കാൽ : വൈസ്മെൻ ഇന്റർ നാഷണൽ ചിറ്റാരിക്കാലിന്റെ നേതൃത്വത്തിൽ സ്വാന്തനം 2022 നടത്തപ്പെട്ടു. പ്രദേശത്തെ അനാഥ മന്ദിരങ്ങളിലേക്ക് അവശ്യസാധനങ്ങളും  ഭക്ഷ്യവസ്തുകളും എത്തിച്ചു കൊടുക്കുന്ന പരിപാടിയാണ് സ്വാന്തനം 2022. ചിറ്റാരിക്കാൽ ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂളിൽ വിതരണം ചെയ്ത പരിപാടിക്ക് ചിറ്റാരിക്കാൽ വൈസ്മെൻ പ്രസിഡന്റ് ഷിജിത്ത് കുഴുവേലിൽ , വൈസ് നിവാസ് സെക്രട്ടറി വിൻസെന്റ് ഇലവത്തുങ്കൽ, പ്രോഗ്രാം കോർഡിനേറ്റർ സണ്ണി മൈലിക്കൽ, സജി കണ്ടത്തിൻകരയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

No comments