Breaking News

വിലകുറവിന് പുറമെ അജ്ഞാതരോഗവും മലയോരത്തെ കേരകർഷകർ വൻ പ്രതിസന്ധിയിൽ




വെള്ളരിക്കുണ്ട് : തേങ്ങയുടെ വിലയിടിവും തെങ്ങിന്റെ രോഗവും കർഷകരെ തളർത്തുന്നു. പച്ചതേങ്ങയുടെ വിലയിൽ ദിവസവും കുറവ് വന്നതോടെ കണ്ണീരിലാണ്‌ കർഷകർ. അതിനിടയിലാണ്‌ അജ്ഞാതരോഗം ബാധിച്ചു തെങ്ങുകൾ കൂട്ടത്തോടെ നശിക്കുന്നത്.

തെങ്ങോലക്ക്‌ മഞ്ഞളിപ്പ് ബാധിച്ച്‌ ഓല ഉണങ്ങി ഒടിയുന്നതാണ് രോഗ ലക്ഷണം. മാസങ്ങൾക്കകം തെങ്ങ്‌ ഉണങ്ങുകയാണ്‌. ഒന്നിന്‌ ബാധിച്ചാൽ മാസത്തിനകം പടരുന്ന അവസ്ഥയുമുണ്ട്‌. പത്തു മുതൽ 20 വർഷം പ്രായമുള്ള നല്ല വിളവ് തരുന്ന തെങ്ങുകൾക്കാണ് രോഗം ഏറെയും. പാണത്തൂർ, പനത്തടി, കോളിച്ചാൽ, കള്ളാർ, മുണ്ടമാണി, അയറോട്ട് തുടങ്ങി പ്രദേശങ്ങളിലാണ് വ്യാപകമായി രോഗം പടർന്നത്‌.

കഴിഞ്ഞ തവണ 34 രൂപ വരെ വിലയെത്തിയ തേങ്ങക്ക്‌ ഇപ്പോൾ 22നും 24നും ഇടയിലാണ് വില. പറിച്ചിട്ട തേങ്ങ വിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ട്‌. അതേസമയം തെങ്ങുകയറ്റക്കാർ കൂലി തെങ്ങ്‌ ഒന്നിന് 35 മുതൽ 50 രൂപ വാങ്ങിക്കുന്നുമുണ്ട്‌.

No comments