Breaking News

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഹുൽഗാന്ധിയെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി


കാഞ്ഞങ്ങാട് : സമഗ്രമായ അന്വേഷണത്തിൽ ഇ ഡി കുറ്റക്കാരല്ലെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ച കേസ് വീണ്ടും പൊടി തട്ടിയെടുത്ത് കോൺഗ്രസ് മുക്ത ഭാരതം നടപ്പിലാക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെങ്കിൽ മതേതര ഭാരതം കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പ്രസ്താവിച്ചു.


കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ഒരു വകുപ്പും നിലനിൽക്കാത്ത കേസിലാണ് ഇ.ഡിയ്ക്ക്, മുന്നിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു


    ജില്ലാ കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് സ്വാഗതം പറഞ്ഞു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ടൻ, എം.അസൈനാർ, കെ.പി.സി സി മെമ്പർ പി.എ അഷറഫലി, കെ വി ഗംഗാധരൻ, കരിമ്പിൽ കൃഷ്ണൻ, രമേശൻ കരുവാച്ചേരി, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണൻ, പി.വി.സുരേഷ് എന്നിവർ സംസാരിച്ചു.


 അഡ്വ.കെ.കെ.രാജേന്ദ്രൻ, കെ.വി.സുധാകരൻ, കെ.പി.പ്രകാശൻ, ടോമി പ്ലാച്ചേരി, സെബാസ്റ്റ്യൻ പതാലിൻ, സോമ ശേഖരൻ, ഹരീഷ് പി.നായർ, സി.വി.ജെയിംസ്, ധന്യ സുരേഷ്, വി.ആർ വിദ്യാസാഗർ, എം.കുഞ്ഞമ്പു നമ്പ്യാർ, കരുൺ താപ്പ, മാമുനി വിജയൻ, ബി.പി.പ്രദീപ് കുമാർ, ആർ.ഗംഗാധരൻ, രാജു കട്ടകയം, എ.വാസുദേവൻ, പി.രാമചന്ദ്രൻ, രാജേഷ് പള്ളിക്കര, ബ്ലോക്ക് പ്രസിഡണ്ടുമാരായ പി.കുഞ്ഞിക്കണ്ണൻ, രാജൻ പെരിയ, മഡിയൻ ഉണ്ണികൃഷ്ണൻ, തോമസ് മാത്യു, കെ.ഖാലിദ്, കെ.വാരിജാക്ഷൻ, ലക്ഷ്മണ പ്രഭു, ടി.കെ.നാരായണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം നഗരം ചുറ്റിയാണ് ഹെഡ് പോസ്റ്റാഫീസിൽ എത്തിചേർന്നത്.

No comments