Breaking News

'ഡോക്ടേർസ് ഡേ' നാടിന്റെ പ്രിയപ്പെട്ട ഡോക്ടർക്ക് ആദരവുമായി കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


കൊന്നക്കാട് : നാഷണൽ ഡോക്ടേഴ്‌സ് ഡേയിൽ നാടിന്റെ ഡോക്ടർക്ക് കെ എസ്‌ യു കൂട്ടായ്മയുടെ സ്നേഹാദരം.കൊന്നക്കാട് നടന്ന ചടങ്ങിൽ ഡോക്ടർ വിലാസിനിയെ കെ എസ്‌ യു കൂട്ടായ്മ അംഗങ്ങൾ ഷാൾ അണിയിച്ചും,കേക്ക് മുറിച്ച് മധുരം പങ്കുവെച്ചുo ആദരിച്ചു "ഫാമിലി ഡോക്ടേഴ്‌സ് ഓൺ ദി  ഫ്രണ്ട് ലൈൻ "എന്നതാണ് ഇത്തവണത്തെ പ്രമേയം. രാജ്യത്ത് പത്ത് ലക്ഷത്തോളം ഡോക്ടർമാർ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.യാത്ര സൗകര്യവും വൈദ്യുതി പോലും ഇല്ലാതിരുന്ന കാലത്ത് കൊന്നക്കാട് മാലോം പ്രദേശത്ത് സ്നേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ വിലാസിനി ഡോക്ടർ വിദ്യാർത്ഥികൾക്കും, നാട്ടുകാർക്കും ഡോക്ടർ അമ്മയാണ്.പഞ്ചായത്ത് അംഗം പി സി രഘു നാഥൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. കൂട്ടായ്മ അംഗം ഡാർലിൻ ജോർജ് കടവൻ അദ്യക്ഷത വഹിച്ചു. സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല , ഷിജോ മോൻ തെങ്ങും തോട്ടം, വ്യാപാരി വ്യവസായി കൊന്നക്കാട് യൂണിറ്റ് മുൻ പ്രസിഡന്റ്‌ റോബിൻ അലീന,സുനീഷ് വള്ളിയോട്ട്,ഐ എൻ ടി യുസി നേതാവ് അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു., യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അമൽ പാരത്താൽ നന്ദി പറഞ്ഞു.

No comments