Breaking News

പരപ്പ ട്രൈബൽ ഡവലപ്മെൻ്റിന് കീഴിലെ സാമൂഹ്യ പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റർ ഒഴിവ് അഭിമുഖം ജൂലൈ12ന് പരപ്പ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ


പരപ്പ: പരപ്പ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയിൽ പുതുതായി ആരംഭിച്ച 21 സാമൂഹ്യ പഠനമുറികളിലേക്ക് (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പനത്തടി 10, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് ഭീമനടി- 11), നിലവിൽ പ്രവർത്തിക്കുന്നവയിൽ ഒഴിവുള്ള 3 പഠനമുറികളിലേക്കും ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നതിന് അഭ്യസ്തവിദ്യരായ പട്ടികവർഗ്ഗ യുവതീയുവാക്കളുടെ അഭിമുഖം ജൂലൈ 12ന് രാവിലെ 10ന് പരപ്പ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ  നടക്കും. ബിഎഡ്, ഡിഎഡ് ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള, സാമൂഹ്യ പഠനമുറി പ്രവർത്തിക്കുന്ന 5 കി.മീറ്റർ ചുറ്റളവിലുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾക്ക് ഭീമനടി പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായി ബന്ധപ്പെടണം.

No comments