Breaking News

കഠിനാധ്വാനത്തിലൂടെ മികച്ചവിജയം: എണ്ണപ്പാറയിലെ അർജിത്തിനെ തേടി അഭിനന്ദന പ്രവാഹം തുടർപഠനം ഏറ്റെടുക്കാമെന്ന ഉറപ്പുമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ


എണ്ണപ്പാറ: തായന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും  എ പ്ലസ് വാങ്ങിയ ഏക വിദ്യാർത്ഥി ആർജിത്തിനെ അഭിനന്ദിക്കാനും  സ്നേഹോപഹാരം നൽകാനുമായി വിവിധ സംഘടനകളും അദ്ധ്യാപകരും ആ കുട്ടിയുടെ വീട്ടിലേക്ക് കുത്തനെയുള്ള കുന്നിറങ്ങിയെത്തുമ്പോൾ പേരിയ പുളിയിലകൊച്ചിയിലെ ആദിവാസി ഊരിനിത് അഭിമാനത്തിന്റെ നിമിഷങ്ങൾ.

അഞ്ചു കിലോമീറ്ററോളം കുന്നും മലയും താണ്ടി പഠിച്ച് എസ്.എസ് എൽ സി പരീക്ഷയെഴുതിയ അർജിത്ത് അഭിമാനത്തിന്റെ പുഞ്ചിരിയോടെയാണ് അനുമോദിക്കാനെത്തിയവരെ സ്വീകരിച്ചത്.                                     ശങ്കരാചാര്യ എഡ്യൂക്കേഷൻ സൊസൈറ്റിയുടെയും എയ്ടെക്  ഐ ടി എഡ്യൂക്കേഷന്റെയും ഭാരവാഹികൾ ഇന്നലെ വീട്ടിലെത്തി. ഈ സന്തോഷാവസരത്തിൽ തന്നെ വരുന്ന മൂന്ന് വർഷത്തിനുള്ളിൽ എയ്ടെക് ഇൻസ്‌റ്റിറ്റ്യൂഷനിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഡിക്കൽ കോഡിങ്ങ്, മെഷീൻ ലേർണിംഗ്, ഡാറ്റാ സയൻസ് തുടങ്ങിയ  കോഴ്സുകൾ ആർജിത്തിനു  സൗജന്യമായി പഠിക്കാമെന്നുള്ള ഉറപ്പും ഉപഹാരവും നൽകിയാണ് ഭാരവാഹികൾ മടങ്ങിയത് നൽകി , അതേ സമയം തന്നെ തായന്നൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകരും സ്കൂൾ മാനേജ്മെന്റ് ഭാരവാഹികളും എത്തിയത് അനുമോദന ചടങ്ങിന് നിറം നൽകി.

പരിപാടിയിൽ ഹെഡ് മാസ്റ്റർ സക്കറിയ, ഊര് മൂപ്പൻ രമേശൻ മലയാറ്റുകര, മധു മാഷ്, ശ്രീലത ടീച്ചർ, എസ്.എം.സി പ്രസിഡന്റ് വർഗീസ്, എസ് ടി പ്രോമോട്ടർ ജിഷ്ണു, മനോജ് കുമാർ,  ശ്രീശങ്കരാചാര്യ എഡ്യൂക്കേഷൻ സൊസൈറ്റി പ്രിൻസിപ്പൽ  സുനിൽ കുമാർ, എയ്ടെക് സി ഇ ഒ അഖിൽ കുര്യൻ, അനിമേറ്റർ രാധിക എന്നിവർ സംബന്ധിച്ചു.

No comments