Breaking News

ഗ്രൂപ്പ് മാറിയോ? ഡിലീറ്റ് ചെയ്തത് ഒൺലി മീ ആയോ?; പരിഹാരവുമായി വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചർ


ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പിന് ഇനി പുതിയ ഫീച്ചർ. പുതിയ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് വാട്സ് ആപ്പ് ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാകും. ഡിലീറ്റ് ചെയ്‌ത സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള പുതിയ ടൂളിലാണ് വാട്‌സ്ആപ്പ് കൊണ്ടുവരാൻ പോകുന്നത്. നിലവിൽ എഡിറ്റിങ് ഓപ്ഷൻ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിന് പുറമെയാണ് അയച്ച സന്ദേശങ്ങൾ 'അൺ ഡു' ചെയ്ത് വീണ്ടെടുക്കാനുള്ള ഓപ്ഷൻ വാട്സ് ആപ്പ് നൽകുന്നത്.നിലവിൽ വാട്സ് ആപ്പിൽ‍ അയച്ച സന്ദേശങ്ങൾ ഡിലിറ്റ് ചെയ്യാൻ കഴിയും. എന്നാൽ പലപ്പോഴും തിരക്കിനിടയിൽ നമ്മൾ 'ഡിലീറ്റ് എവരിവൺ' എന്ന ഓപ്ഷന് പകരം 'ഡിലീറ്റ് ഫോർ മീ' എന്ന ഓപ്ഷനായിരിക്കും ഉപയോഗിക്കുക. ഇനി മുതൽ ഇങ്ങനെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുത്ത് ഉപയോക്താക്കൾക്ക് മാറ്റങ്ങൾ വരുത്താൻ കഴിയും. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചറാണ് 'അൺ ഡു' ബട്ടൺ. ഉടൻ തന്നെ 'അൺ ഡു' ഓപ്ഷൻ വാട്സ് ആപ്പ് കൊണ്ടുവരുമെന്നാണ് ബീറ്റ ഇൻഫോ പുറത്തുവിടുന്ന റിപ്പോർട്ടുകൾ.


എങ്ങനെ മെസേജുകൾ 'അൺ ഡു' ചെയ്യാം വാട്സ് ആപ്പിൽ ഡിലിറ്റ് ഫോർ മീ ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഒരു ബോക്സ് തുറന്നു വരും ഈ ബോക്സിനൊപ്പം ഒരു പോപ്പ് അപ്പ് മെസേജ് കൂടി കാണും പോപ്പ് അപ്പ് മെസേജിൽ ക്ലിക്ക് ചെയ്യുക തുറന്നു വരുന്ന ബോക്സിൽ നിന്ന് 'അൺ ഡു' ഓപ്ഷൻ ക്ലിക്ക് ചെയ്യുക ഇനി മെസേജ് ഡിലിറ്റ് ഫോർ എവരിവൺ ആക്കി മെസേജ് ഡിലീറ്റ് ചെയ്യാം ടെലിഗ്രാമിൽ നിലവിൽ അൺഡു ബട്ടൺ ലഭ്യമാണ്. ടെലിഗ്രാമിന് സമമായ ഫോർമാറ്റാണ് വാട്സ് ആപ്പ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. നിലവിൽ വാട്സ് ആപ്പിൻറെ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചറുകൾ ലഭ്യമാകുക.

No comments