Breaking News

റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: നിക്ഷേപകരെ ഉൾപ്പെടുത്തി ബിജെപി നയിക്കുന്ന മലയോര വാഹന പ്രചരണ ജാഥ നാളെ


വെള്ളരിക്കുണ്ട്: കാസർഗോഡ് ജില്ലാ കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് സൊസൈറ്റി ചിറ്റാരിക്കാൽ ശാഖയിൽ നിക്ഷേപം നടത്തി തട്ടിപ്പിനിരയായ നിക്ഷേപകരും ബി.ജെ.പിയും ചേർന്ന സംയുക്ത സമരസമിതി നടത്തുന്ന കൊന്നക്കാട്, മാലോം വെള്ളരിക്കുണ്ട് ടൗൺ കേന്ദ്രീകരിച്ചുള്ള വാഹന പ്രചാരണ ജാഥ ജൂൺ 6ന് നടക്കും. ഉച്ചക്ക് 2 മണിക്ക് കൊന്നക്കാട് നിന്ന് ഉൽഘാടനം ചെയ്യുന്ന ജാഥ 3 മണിക്ക് മാലോത്ത് എത്തും. വൈകുന്നേരം 4 മണിക്ക് വെള്ളരിക്കുണ്ട് ടൗണിൽ സംഘടിപ്പിക്കുന്ന സമാപന പൊതുയോഗം ബിജെപി സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. സംയുക്ത സമരസമിതി ചെയർമാൻ കെ.വി മാത്യു അധ്യക്ഷനാവും. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവീശതന്ത്രി കുണ്ടാർ മുഖ്യാതിഥിയാവും.

No comments