Breaking News

ജില്ലയിൽ വിവിധ മേഖലയിൽ ജോലി ഒഴിവുകൾ


കാസർകോട്: ജില്ലയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ.

കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ

കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാരെ താൽക്കാലികമായി നിയമിക്കുന്നു.  യോഗ്യത ബിരുദാനന്തര ബിരുദം. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗമായ സ്ത്രീകളായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, കന്നഡ ഭാഷയിൽ പ്രാവീണ്യമുളളവർ, വുമൺ സ്റ്റഡീസ്/സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, കന്നഡ ഭാഷയിൽ പ്രാവീണ്യമുളളവർ എന്നിവർക്ക് മുൻഗണന. കൂടിക്കാഴ്ച ജൂൺ 28 ന്  രാവിലെ 10ന് വിദ്യാനഗർ സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ . ഫോൺ 0467 2201205, 18004250716


കാഷ്വൽ ലേബർ ഒഴിവ് 


സി-ഡിറ്റിൽ ഓപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് കാഷ്വൽ ലേബർ തസ്തികയിൽ നിയമനം.  യോഗ്യത പത്താം ക്ലാസ്,, ഏതെങ്കിലും ട്രേഡിലുള്ള ഐടിഐ കോഴ്സ് വിജയിച്ച് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. അഭിമുഖം ജൂൺ 28ന് രാവിലെ 10ന് തിരുവനന്തപുരം സിഡിറ്റ് മെയിൻ ക്യാമ്പസ്സിൽ. ഫോൺ 0471 2380910


                     റേഡിയോഗ്രാഫർ ഒഴിവ്


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആർ.എസ്.ബി.വൈ മുഖേന ദിവവേതനടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ 29ന് രാവിലെ 10.30ന് ജില്ലാ ആശുപത്രി ഓഫീസിൽ. പ്രായപരിധി 18-45. ഫോൺ 0467 2217018


അധ്യാപക ഒഴിവ്


പെരിയ ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ  താൽകാലിക അദ്ധ്യാപകരെ നിയമിക്കുന്നു.  ജൂൺ 28ന് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങൾക്കും 29 ന്  സിവിൽ എഞ്ചിനീയറിംഗിനും 30ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങൾക്കും കൂടിക്കാഴ്ച്ച നടത്തും. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എഞ്ചിനീയറിംഗ് ബിരുദം.  കൂടിക്കാഴ്ചക്ക് ഹാജരാകുന്നവർ രാവിലെ 10ന് മുമ്പ്  ബയോഡാറ്റ, അക്കാദമിക / പരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം പോളിടെക്നിക് ഓഫീസിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ 0467-2234020, 9895821696


ഗസ്റ്റ് ഇൻസ്ട്രക്ടർഒഴിവ്


കയ്യൂർ ഗവ: ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ്, മെക്കാനിക്ക് ഡീസൽ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച ജൂൺ 24 ന്  രാവിലെ 11ന്  ഐ.ടി.ഐയിൽ. ഫോൺ  04672-230980


അധ്യാപക ഒഴിവ്


കാസർകോട് ഗവൺമെന്റ് കോളേജിൽ മലയാളം , ജേർണലിസം വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാർക്കോട് ബിരുദാനന്തര ബിരുദവും നെറ്റും പാസായവർക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. ജൂൺ 23ന് മലയാളതത്തിനും 24ന് ജേർണലിസത്തിനും കൂടിക്കാഴ്ച നടത്തും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഫോൺ 04994 256 027


സൈക്യാട്രിസ്റ്റ് ഒഴിവ്


 നീലേശ്വരം താലൂക്ക് ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡീ-അഡിക്ഷൻ സെന്ററിൽ(വിമുക്തി)ലെ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു.  കൂടിക്കാഴ്ച ജൂൺ 24ന്  രാവിലെ 11 ന് മണിക്ക് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുളള ജില്ലാ മെഡിക്കൽ ഓഫീസിൽ അപേക്ഷകർ ടിസിഎംസി രജിസ്‌ട്രേഷൻ ലഭിച്ച  സൈക്യാട്രി എംഡി/ഡിപിഎം യോഗ്യത ഉളളവരായിരിക്കണം.ഫോൺ 0467 2203118.

No comments