Breaking News

സൗന്ദര്യ ലഹരി മഹായജ്ഞം: കളളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സൗന്ദര്യലഹരി ആരാധനാ സത്സംഗ് നടന്നു



രാജപുരം: മൈസൂരു യാദത്തൂർ മഠാധിപതിയും വേദാന്ത ഭാരതി അധ്യക്ഷനുമായ  സ്വാമി ശങ്കര ഭാരതിയുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 17ന് കാസർകോട് വിദ്യാനഗർ  ചിന്മയ തേജസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സൗന്ദര്യലഹരി സാമൂഹിക പാരായണ മഹായജ്ഞത്തിൻ്റെ അനുബന്ധ പരിപാടികൾ ജില്ലയിൽ തുടങ്ങി.

ജില്ലാതല ഉദ്ഘാടനത്തിൻ്റെ ഭാഗമായി 

കളളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സൗന്ദര്യലഹരി ആരാധനാ സത്സംഗ് നടത്തി.

ചിന്മയ മിഷൻ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. കളളാർ മഹാവിഷ്ണു ക്ഷേത്രം വൈസ് പ്രസിഡൻ്റ് കെ.കെ.മാധവൻ നായർ അധ്യക്ഷത വഹിച്ചു. കളളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, ഒൻപതാം നാട് ക്ഷേത്ര ദേവസ്ഥാന ഏകോപന സമിതി പ്രസിഡൻ്റ് എ.കെ.ദിവാകരൻ, മായത്തി ശ്രീ ഭഗവതി ക്ഷേത്രം രക്ഷാധികാരി സി.എം.മോഹനൻ നായർ, പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പക്ഷേത്രം സെക്രട്ടറി കെ.എം.മോഹനൻ, ബളാന്തോട് മണികണ്ഠപുരം ശ്രീ ധർമശാസ്താ ക്ഷേത്രം സെക്രട്ടറി കെ.എൻ.സുരേന്ദ്രൻ നായർ, പനത്തടി പാണ്ട്യാലക്കാവ് ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് കെ.കുഞ്ഞിക്കണ്ണൻ, പെരുതടിശ്രീ മഹാദേവ ക്ഷേത്രം പ്രസിഡൻ്റ് ടി.പി.പ്രസന്നകുമാർ, പേരടുക്കം ശ്രീധർമശാസ്താ ശ്രീ ദുർഗാദേവി ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻ്റ് കെ.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറി കെ.ആർ.സേതുമാധവൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സി.ആർ.ശ്രീകുമാർ നന്ദിയും പറഞ്ഞു. ശ്രീ ശ്രീ സത്സംഗ് സമിതി ഭജന അവതരിപ്പിച്ചു.

 ജില്ലയിലെ ക്ഷേത്രങ്ങൾ, ദേവസ്ഥാനങ്ങൾ, തറവാടുകൾ, ആധ്യാത്മിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാനമായ സത്സംഗങ്ങൾ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ 9446169776, 8129974011 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. 

No comments