Breaking News

''കാഞ്ഞങ്ങാട് നിന്നും അയ്യങ്കാവ് വഴി കാലിച്ചാനടുക്കത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ്സ് പുനരാരംഭിക്കണം": ജനാധിപത്യ മഹിളാ അസോസിയേഷൻ അയ്യങ്കാവ് യൂണിറ്റ് സമ്മേളനം സമാപിച്ചു

അയ്യങ്കാവ്: കാഞ്ഞങ്ങാട് നിന്നും മൂന്നാംമൈൽ പറക്കളായി അയ്യങ്കാവ് വഴി കാലിച്ചാനടുക്കത്തേക്ക് സർവീസ് നടത്തിയിരുന്ന ബസ്സ് മൂന്ന് വർഷക്കാലമായി നിർത്തിയിരിക്കുകയാണ്. നിരവധി സർക്കാർ സ്ഥാപനങ്ങളും, നിരവധി പട്ടിക വർഗ്ഗ കോളനികളും സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനങ്ങൾ ഏറെ ആശ്രയിക്കുന്നത് മറ്റു സ്വകാര്യ വാഹനങ്ങളേയാണ്. ബസ്സ് പുനരാരംഭിച്ചാൽ ഗവ:യു.പി. സ്കൂൾ പറക്കളായി, പി.എൻ.പണിക്കർ ആയുർവേദ മെഡിക്കൽ കോളേജ്, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം, തായന്നൂർ ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിന് വളരെ ഉപകാരപ്പെടും. ആയതിനാൽ എത്രയും പെട്ടെന്ന് സർവീസ് നിർത്തി വെച്ച ഈ ബസ്സ് പുനരാരംഭിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ അയ്യങ്കാവ് യുണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം പി.ശാന്തകുമാരി ഉൽഘാടനം ചെയ്തു. ശൈലജ വളവിൽ സ്വാഗതവും ബേബി കപ്പണ അദ്ധ്യക്ഷതയും വഹിച്ചു. ചാപ്പയിൽ ബാലകൃഷ്ണൻ, വി.നാരായണൻ, പ്രഭാകരൻ കെ. മധു.എ. എന്നിവർ സംസാരിച്ചു.

No comments