"പൂടംകല്ല് മുതൽ ചിറംകടവ് വരെയുള്ള റോഡ് വികസനം അടിയന്തിരമായി പൂർത്തിയാക്കണം": കർഷക തൊഴിലാളി യൂണിയൻ രാജപുരം വില്ലേജ് കൺവെൻഷൻ സമാപിച്ചു
രാജപുരം: പ്രവൃത്തി ആരംഭിച്ചിരിക്കുന്ന കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയുടെ പൂടംകല്ല് മുതൽ ചെറംകടവ് വരെയുള്ള വികസനം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ രാജപുരം വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ എം ഹനിഫ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം സി മാധവൻ, ജോഷി ജോർജ്, എ കെ രാജേന്ദ്രൻ, കെ ജനാർദ്ദനൻ, നാരായണൻ അരിച്ചെപ്പ് എന്നിവർ സംസാരിച്ചു. ആർ രാജേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ എം ഹനീഫ (പ്രസിഡൻറ്), കൃഷ്ണൻ അയ്യങ്കാവ്, ഗീത ഗോപാലൻ (വൈസ് പ്രസിഡൻ്റ്), ആർ രാജേഷ് (സെക്രട്ടറി) നാരായണൻ അരിച്ചെപ്പ്, രതീഷ് ഒരള ( ജോയിൻ്റ് സെക്രട്ടറി), ഇ കെ സതീഷ് (ട്രഷറർ)
No comments