Breaking News

കല്യാണവീടുകളിൽ കയറി കുട്ടികളുടെ സ്വർണം കവർച്ച നടത്തുന്ന പരപ്പ മൂലപ്പാറ സ്വദേശിനിയായ സ്ത്രീയുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞു നാട്ടിൽ നിന്ന് അപ്രത്യക്ഷയായ സ്ത്രീക്കായി തിരച്ചിൽ ഊർജിതമാക്കി


വെള്ളരിക്കുണ്ട്: കല്യാണവീടുകളിൽ സ്ഥിരമായി കവർച്ച നടത്തുന്ന സ്ത്രീയെ നാട്ടുകാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് നാട്ടിൽനിന്ന് മുങ്ങി. പരപ്പ മൂലപ്പാറ സ്വദേശിയായ സ്ത്രീയാണ് അപ്രത്യക്ഷമായത്. സ്ഥിരമായി കല്യാണവീട് കേന്ദ്രീകരിച്ചും അയൽവാസികളായ കുട്ടികളുടെയും സ്വർണം മോഷ്ടിച്ചു വിൽപന നടത്തുന്ന സ്ത്രീയെ തിങ്കളാഴ്ച മുതൽ നാട്ടിൽ കാണാനില്ല. ഞായറാഴ്ച പരപ്പയിൽ നടന്ന കല്യാണവീട്ടിൽനിന്ന് ആറു പവൻ സ്വർണം കളവ് പോയതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ കാഞ്ഞങ്ങാട് ഒരു സ്വർണക്കടയിൽ നിരീക്ഷണ കാമറയിൽ സ്ത്രീ വിൽപന നടത്തുന്ന ദൃശ്യം വീട്ടുകാർ കണ്ടതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.. പൊലീസിൽ പരാതി നൽകി.

No comments