ചീമേനിയിലും കാസർഗോഡും ഒരുക്കിയത് അഞ്ചുലക്ഷത്തിലേറെ കശുമാവിൻ തൈകൾ ; കാഷ്യു പ്രോജനി ഓർച്ചഡിൽ നിന്നും കർഷകർക്കു തൈകൾ വാങ്ങാം
മുള്ളേരിയ ;മഴ നേരെത്തെയെത്തിയതിനാൽ കശുമാവിൻ തൈ നടാൻ പറ്റിയ സമയമാണിത്. ഇതിനായി ജില്ലയിൽ ഒരുക്കിയത് അഞ്ചുലക്ഷത്തിലേറെ കശുമാവിൻ തൈകൾ. പ്ലാന്റേഷൻ കോർപറേഷന്റെയും കൃഷി വകുപ്പിന് കീഴിലുള്ള കുണ്ടാർ കാഷ്യൂ പ്രോജനി നേഴ്‌സറികളിലാണ് ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഉൽപാദിപ്പിക്കുന്നത്.
പ്ലാന്റേഷൻ കോർപറേഷൻ ചീമേനി എസ്റ്റേറ്റിൽ രണ്ടര ലക്ഷം തൈയും കാസർകോട് എസ്റ്റേറ്റിൽ ഒന്നര ലക്ഷം തൈയും തയ്യാറായി വരുന്നു. കാഷ്യൂ പ്രോജനിയിൽ നിന്നും ലക്ഷം തൈകളും ഇത്തവണ കർഷകരിലെത്തും.
തോട്ടങ്ങളിൽ റീപ്ലാന്റ് ചെയ്യാനായി ഒന്നരലക്ഷം തൈ പ്ലാന്റേഷൻ വേറെയും തയ്യാറാക്കുന്നുണ്ട്. ഗ്രാഫ്റ്റ് ചെയ്ത പ്രിയങ്ക, സുലഭ, ധന, ധരശ്രീ ആനക്കയം ഒന്ന് ഇനങ്ങളാണ് കോർപ്പറേഷനിൽ ഉള്ളത്. 50 രൂപയാണ് വില. പ്രീയങ്ക, മാടക്കത്തറ, പൂർണിമ, അക്ഷയ, ധന, ധരശ്രീ ഇനങ്ങൾ കാഷ്യു പ്രോജനിയിലും; 40 രൂപയാണ് വില. പ്ലാന്റേഷൻ കോർപറേഷൻ രണ്ട് എസ്റ്റേറ്റുകളിലായി ഉൽപാദിപ്പിക്കുന്ന നാലുലക്ഷം തൈകളിൽ മൂന്നുലക്ഷം കശുമാവ് കൃഷി വികസന ഏജൻസി വഴിയാണ് വിതരണം ചെയ്യുക. ബാക്കി ഒരു ലക്ഷം കർഷകർക്കു നേരിട്ടു വിൽക്കും. കാഷ്യു പ്രോജനി ഓർച്ചഡിൽ നിന്നും കർഷകർക്കു തൈകൾ വാങ്ങാം
No comments