Breaking News

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഓരോ ദിവസവും ഉണ്ടാകുന്ന ഒപി ഡോക്ടർമാരുടെ വിവരങ്ങൾ ഇനി വാട്സാപിൽ അറിയാം

കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രി ഒപി വിഭാഗത്തിൽ തങ്ങൾക്ക് ആവശ്യമുള്ള വിഭാഗം ഇന്ന് ഉണ്ടാകുമോ? അറിയാൻ 9746002253 എന്ന നമ്പർ സേവ് ചെയ്ത് പ്രൊഫൈൽ പിക്ചർ നോക്കിയാൽ മതി. ഓരോ ദിവസത്തെയും ഒപി വിവരങ്ങൾ കൃത്യമായി പ്രൊഫൈൽ ചിത്രത്തിൽ തെളിയും. ഒപി വിഭാഗത്തില്‍ തിരക്ക് കൂടിയതോടെ ആണ് അധികൃതര്‍ വാട്സാപ് വഴി പൊതുജനത്തിന് വിവരം നൽകുന്ന പുതിയ സംവിധാനം ഒരുക്കിയത്. ഒപി വിവരങ്ങൾ അറിയാൻ മുൻപ് ലാൻഡ് ഫോണിൽ വിളിക്കുക മാത്രമായിരുന്ന ഏക മാർഗം. 


ഓഫിസ് സമയത്ത് മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇത് ദൂരെ നിന്നു വരുന്നവർക്ക് വിവരം അറിയാൻ കാലതാമസം വരുത്തിയിരുന്നു. തങ്ങൾക്ക് കാണേണ്ട ഡോക്ടറെ കാണാനാകാതെ മടങ്ങേണ്ട സ്ഥിതിയും പലർക്കും ഉണ്ടായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് വാട്സാപ് സംവിധാനം ഒരുക്കിയത്. ഓരോ ദിവസം പ്രവർത്തിക്കുന്ന ഒപിയും റൂം നമ്പറും ആണ് പ്രൊഫൈല്‍ വഴി ലഭിക്കുക. ദൂരെ നിന്നു വരുന്ന രോഗികൾക്ക് ഈ സംവിധാനം വളരെ പ്രയോജനപ്പെടും.


പനിയും മറ്റു രോഗങ്ങളും കൂടിയതോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി വരുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ്. പുതിയ സംവിധാനത്തിലൂടെ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്ന് ആർഎംഒ ഡോ. ശ്രീജിത്ത് മോഹൻ പറഞ്ഞു.

No comments