Breaking News

മാവുങ്കാൽ നെല്ലിത്തറയിൽ യുവതിയെ ഇരുചക്രവാഹനത്തിൽനിന്ന് തള്ളിയിട്ട് സ്വർണാഭരണം കവർന്ന പ്രതികൾ പിടിയിൽ


കാഞ്ഞങ്ങാട് : ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തള്ളിയിട്ട് സ്വർണമാല കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മാവുങ്കാൽ നെല്ലിത്തറ പുലയനടുക്കത്തെ പി. സിന്ധുവിന്റെ മൂന്നുപവൻ മാല കവർന്ന കൊയിലാണ്ടി മാവേലിക്കണ്ടി ഹൗസിൽ സൂര്യൻ (26), താമരശ്ശേരി അടിവാരം മുപ്പതേക്കർ ഹൗസിൽ അനസ് എന്ന റമ്പൂട്ടാൻ അനസ് (29) എന്നിവരാണ് പിടിയിലായത്.

മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇതേരീതിയിൽ നടന്ന മറ്റൊരു കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് മാവുങ്കാലിലെ കേസും തെളിഞ്ഞത്. ജോലികഴിഞ്ഞ് കാഞ്ഞങ്ങാട്ടുനിന്ന് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങവെയാണ് പിന്തുടർന്നെത്തിയ കവർച്ചസംഘം മാവുങ്കാലിന് സമീപം മറ്റൊരു ഇരുചക്രവാഹനം കുറുകെയിട്ട് വാഹനത്തിൽനിന്ന് വീഴ്ത്തി മാല കവർന്നത്. മാവുങ്കാലിലെ കവർച്ചയ്ക്കുശേഷം ഇരുവരും മംഗളൂരു ഭാഗത്തേക്കാണ് പോയത്. ഇരുചക്രവാഹനം അവിടെ ഉപേക്ഷിച്ചിരുന്നു. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശന്റെ നേതൃത്വത്തിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ജയിലിലെത്തി ചോദ്യംചെയ്തശേഷം കസ്റ്റഡിയിൽ വാങ്ങി കാഞ്ഞങ്ങാട്ടെത്തിക്കും.

No comments