Breaking News

കാസർകോട് വൈദ്യുതിഭവൻ മന്ത്രി കെ.കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു


കാസർകോട്: കാസർകോടിന്റെ വൈദ്യുതിക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ ഉഡുപ്പി കരിന്തളം വയനാട് പവർ ഹൈവേ യാഥാർത്യമാകുന്നതോടെ സാധിക്കുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. കാസർകോട് വൈദ്യുതി ഭവനും മുള്ളേരിയ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരവും ഉദ്ഘാടനം ചെയ്ത് ഓൺ ലൈനിൽ സംസാരിക്കുക യായിരുന്നു മന്ത്രി.

എല്ലാവർക്കും ഗുണമേന്മയുള്ള വൈദ്യുതി തടസ്സ രഹിതമായി ലഭിക്കാൻ കെ എസ് ഇ ബി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുകയാണ്. നെല്ലിക്കുന്ന് സെക്ഷൻ വിഭജിക്കണമെന്നും പുതുതുതായി വിദ്യാനഗർ, ബോവിക്കാനം , അഡൂർ സെക്ഷൻ ഓഫീസുകൾ ആരംഭിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.


ശിലാഫലകം  എൻ എ നെല്ലിക്കുന്ന് എം എൽ എ അനാച്ഛാദനം ചെയ്തു

വിദ്യാനഗർ വൈദ്യുതിഭവന് സമീപം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഭദ്രദീപം കൊളുത്തി

എം എൽ എ മാരായ സി എച്ച് കുഞ്ഞമ്പു ,ഇ ചന്ദ്രശേഖരൻ , എ കെഎം അഷറഫ്,  കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സി.സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

No comments