Breaking News

"വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം ആസൂത്രിതവും അപലപനീയവുമായ സംഭവം": കേരള യൂത്ത്ഫ്രണ്ട് (ബി) ജില്ലാ കമ്മറ്റി


കാഞ്ഞങ്ങാട്: വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കു നേരെ ഉണ്ടായ പ്രതിഷേധ സംഭവം തീർത്തും ആസൂത്രിതവും അപലപനീയവുമാണെന്ന് കേരള യൂത്ത്ഫ്രണ്ട്(ബി) കാസർഗോഡ് ജില്ല പ്രസിഡൻ്റ് സന്തോഷ് മാവുങ്കാൽ പറഞ്ഞു. ജനാധിപത്യപരമായ രീതിയിൽ സമരം ചെയ്തു കൊണ്ട് അക്രമ സമരങ്ങളിൽ നിന്നും പിൻമാറണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറിമാരായ സിദ്ദിഖ് കൊടിയമ്മ, ദീപു പള്ളിപുറം ,ടി.കെ ജയൻ, ഷാജി എം തുടങ്ങിയവർ സംസാരിച്ചു.

No comments