Breaking News

'വസ്തുതയില്ലാത്ത ആരോപണങ്ങൾ ഉയർത്തി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വ്യാമോഹം': കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മറ്റി

വെള്ളരിക്കുണ്ട് : രാഷ്ട്രീയ ലാഭത്തിന് വേണ്ടി മുഖ്യമന്ത്രിക്കെതിരെ പഴകി ദ്രവിച്ച ആരോപണങ്ങൾ സ്വർണകടത്ത് കേസിലെ പ്രതി നടത്തിയപ്പോൾ അത് ഏറ്റുപിടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന പ്രതിപക്ഷ ശ്രമം ലക്ഷ്യം കാണില്ലെന്നും കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ മുഖ്യമന്ത്രിയുമായി ബന്ധപെടുത്താൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നതാണെന്നും മുഖ്യമന്ത്രി തന്നെ അരോപണമുയർന്ന ഘട്ടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സ്വാഗതം ചെയ്തതാണെന്നും കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് നന്ദകുമാർ വെള്ളരിക്കുണ്ട് , ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് എന്നിവർ സംസാരിച്ചു.

No comments