Breaking News

"എൻ്റെ സംരംഭം നാടിൻ്റെ അഭിമാനം" വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പൊതുബോധവത്ക്കരണശില്പശാല ജൂൺ 10ന് ഭീമനടിയിൽ

ഭീമനടി: 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി കേരള സർക്കാർ കൊണ്ടാടുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സംയോജനത്തോടെ 2022-23 സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു കൊണ്ട് മൂന്നു മുതൽ നാല് ലക്ഷം പേർക്ക് തൊഴിൽ കൊടുക്കാനുള്ള ഒരു ബൃഹത്തായ പദ്ധതിക്ക് വ്യവസായ വകുപ്പ് തുടക്കം കുറിച്ചിരിക്കുകയാണ്.


ഇതിൻ്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏകദിന ശില്പശാല സംഘടിപ്പിക്കുകയും സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് ബോധവത്കരണം നൽകുകയും ചെയ്തു വരുന്നു.സംരംഭങ്ങൾ ആരംഭിക്കുന്നതിനെ കുറിച്ചും, ബാങ്ക് ലോണുകളെ കുറിച്ചും  എങ്ങനെ ലോൺ ലഭ്യമാകും എന്നതിനെ കുറിച്ചും വിദഗ്ദർ ക്ലാസുകൾ കൈകാര്യം ചെയ്യും. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് തല ശില്പശാല ജൂൺ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക്  2 മണിക്ക് ഭീമനടി വ്യാപാരഭവൻ ഹാളിൽ വച്ച് നടക്കുന്നു.

No comments