Breaking News

ലോട്ടറി ഭാഗ്യവാന്മാർക്ക് പത്ത് പ്രായോഗിക നിർദ്ദേശങ്ങൾ


വൻ തുക ലോട്ടറിയടിച്ച, പല സാധാരണക്കാരായ ഭാഗ്യവാന്മാരും, തട്ടിപ്പിനും, വെട്ടിപ്പിനും ഇരയായി. കടം കയറി, അവസാനം ആത്മഹത്യ ചെയ്ത ഒട്ടനവധി സംഭവങ്ങൾ ഇതിനോടകം തന്നെ കേരളത്തിലുണ്ടായിട്ടുണ്ട്. അത്തരമൊരവസ്ഥ സംജാതമാകാതിരിക്കാൻ, പത്ത് നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.

1. വൻ തുക ലോട്ടറിയടിച്ചാൽ, ആ വിവരം, അതീവ രഹസ്യമായി സൂക്ഷിക്കുക.

2. തൊട്ടടുത്ത ദിവസം തന്നെ ഏതെങ്കിലും വിശ്വാസ്യ യോഗ്യമായ ബാങ്കിൽ, അക്കൗണ്ട് തുറന്ന്, ലോട്ടറി ടിക്കറ്റ് അവിടെ ഏൽപ്പിക്കുക.

3. ഒരു മാസത്തിനുള്ളിൽ പ്രൈസ് മണിയുടെ 68 ശതമാനം, അക്കൗണ്ടിൽ വരവ് വെയ്ക്കപ്പെടും.

4. ആയത് ചിലവിനുള്ളത് മാറ്റി വെച്ച് ബാക്കി തുക എഫ്്ഡി(ഫിക്സഡ് ഡിപ്പോസിറ്റ്), ആക്കുക. മിനിമം 5 വർഷമോ, മാക്സിമം 10 വർഷമോ എന്ന കാലാവധിയിൽ.

5. എഫ്ഡിയുടെ പലിശ തന്നെ, നല്ലൊരു തുക വരുമെന്നുള്ളതിനാൽ, നിത്യ ജീവിതം സുഖമായി, സുഗമമായി നടത്താൻ, പ്രസ്തുത പലിശ തുക തന്നെ ധാരാളം മതിയാകും.

6.  പല ആവശ്യങ്ങൾ പറഞ്ഞ്, പലരും സമീപിക്കും, അനാവശ്യമായി ആർക്കും കടം കൊടുക്കരുത്.

7. അതീവ ദാരിദ്ര്യം മൂലമോ, രോഗ പീഡകൾ മുഖേനയോ കഷ്ടപ്പെടുന്ന ഏറ്റവും യോഗ്യരായവരെ കണ്ടെത്തി അവർക്ക് ആകുന്ന സഹായം ചെയ്യുക.

8. അധിക പലിശ വാഗ്ദാനം നൽകി പലരും വരും. അത്തരക്കാരെ അകറ്റി നിർത്തി ചതിക്കുഴിയിൽ വീഴാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.

9. ഒരവസരത്തിലും വിത്ത് കുത്തി തിന്നാതിരിയ്ക്കുക. അതായത് (എഫ്്ഡി ആക്കിയിട്ട രൂപയിൽ നിന്നും ഒരു രൂപാ പോലും ക്രയ വിക്രയം ചെയ്യാതിരിക്കുക. എഫ്്ഡി തുകയുടെ 90 ശതമാനം വായ്പ കിട്ടുമെന്നൊക്കെ പറഞ്ഞ് പലരും പ്രലോഭിപ്പിക്കും. അതിലൊന്നും വീണു പോകരുത്.)

10. വെറുതെ കിട്ടിയ പണമെന്ന് കരുതി ധൂർത്ത് അരുത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പണം വിനിയോഗിക്കുക. അഥവാ ആർക്കെങ്കിലും കടം കൊടുക്കുന്നുവെങ്കിൽ ആയത് ചെറിയ തുകയായി (അമ്പതിനായിരമോ ഒരു  ലക്ഷമോ) നിജപ്പെടുത്തുക.

  ബാങ്ക് അക്കൗണ്ടിലെ ചെക്കിൽ കടം വാങ്ങുന്നയാളിന്റെ േപരെഴുതി. അതിന്റെ ഒരു ഫോട്ടോ കോപ്പിയുമെടുത്ത് സൂക്ഷിച്ചുവെച്ചതിനു ശേഷം മാത്രം, പണ വിനിമയം നടത്തിയാൽ, നാളെ, പോലീസ്, കോടതി കേസുകൾ വന്നാൽ രേഖയായി സാക്ഷ്യപ്പെടുത്താനാകും.

ഇലക്ട്രോണിക്ക് ഫണ്ട് ട്രാൻസ്ഫർ നടത്തിയാൽ, കുറേ വർഷങ്ങൾ കഴിയുമ്പോൾ, ആയതിന്റെ രേഖകളും തെളിവുകളും തുലോം വിശ്വാസ രഹിതമായി മാറും. ആയതിനാൽ ബാങ്ക് ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക വിനിമയം, അതീവ സുതാര്യവും, വിശ്വാസയോഗ്യവുമാണെന്നത് ഓർക്കുക.

(ലേഖകൻ ഇന്ത്യൻ ഓവർ സീസ് ബാങ്കിൽ നിന്ന് റിട്ടയർ ചെയ്ത സീനിയർ മാനേജരാണ്.)

No comments