Breaking News

നൈജീരിയയിലെ ക്രൈസ്തവ വംശഹത്യയ്ക്കെതിരെ ഏ.കെ.സി.സി തോമാപുരം മേഖല കമ്മറ്റി പ്രതിഷേധ തിരി തെളിച്ചു


ചിറ്റാരിക്കാൽ : ഏ കെ സി സി  തോമാപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈജീരിയയിലെ ക്രൈസ്തവ വംശഹത്യയ്ക്കെതിരെ പ്രതിഷേധ തിരി  തെളിച്ചു. പ്രതിഷേധ കൂട്ടായ്മ ഏ കെ സി സി തോമാപുരം മേഖല ഡയറക്ടർ ഫാ ജോമി തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. ദിനംപ്രതി വർധിക്കുന്ന ക്രിസ്തീയ വംശഹത്യയുടെ അവസാന ഉദാഹരണമാണ് ഞായറാഴ്ച്ച പന്തക്കൂസ്താ തിരുനാൾ ദിനത്തിൽ നൈജീരയയിലെ ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസീസ് ദേവാലയത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ അമ്പതിലധികം വിശ്വാസികൾ ദാരുണമായി കൊലച്ചെയപ്പെട്ട സംഭവം . ക്രൈസ്തവരായതിന്റെ പേരിൽ മാത്രം രക്തസാക്ഷികളാകേണ്ടി വന്നവരാണ് അവർ. ഇത്തരം സംഭവങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിച്ചിട്ടില്ല. ഇത്തരം കിരാത സംഭവങ്ങൾക്കെതിരെ ലോകമനസാക്ഷി ഉണരേണ്ടിയിരിക്കുന്നു  എന്നും ശക്തമായി പ്രതിഷേധിക്കുന്നതായും ഏ കെ സി സി മേഖല കമ്മിറ്റി അപലിക്കുന്നതായും പ്രതിഷേധ പ്രമേയത്തിലൂടെ അറിയിച്ചു. തോമാപുരം മേഖല പ്രസിണ്ടന്റ് ഷിജിത്ത് തോമസ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സാജു പടിഞ്ഞാറേട്ട്, ട്രഷറർ പ്രശാന്ത് പാറേക്കുടിയിൽ,ടോമി തടത്തിപ്പറമ്പിൽ ,ടോമി നടുവിലേക്കുറ്റ്,സജി തുരത്തേൽ, സെബാസ്റ്റ്യൻ ചട്ടമല എന്നിവർ സംസാരിച്ചു.

No comments