Breaking News

മഴക്കാല രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ഭീമനടി ടൗണും പരിസരവും ശുചീകരിച്ചു

ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിൻ്റെയും നർക്കിലക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ യും വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റിന്റെയും നേതൃത്വത്തിൽ ഭീമനടി ടൗണും പരിസരവും ശുചീകരിച്ചു. മഴക്കാല രോഗ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ടൗൺ ശുചീകരണം നടത്തിയത്. വാർഡ് മെമ്പർ ടി.വി രാജീവൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ത്രേസ്യാമ്മ അബ്രഹാം, സോന ജോൺ ,എസ് സുമ ,കുടുംബശ്രീ പ്രവർത്തകർ നേതൃത്വം നൽകി.

No comments