Breaking News

വിശപ്പകറ്റി 43 
ജനകീയ ഹോട്ടൽ താലൂക്ക് ആസ്ഥാനമായ വെള്ളരികുണ്ടിലും കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ തുടങ്ങണമെന്ന ആവശ്യം ശക്തമാവുന്നു




കാസർകോട് :‌ജില്ലയുടെ വിശപ്പകറ്റി 178 വനിതകളുടെ ഉപജീവനമായി 43 ജനകീയ ഹോട്ടലുകൾ. ഗ്രാമീണ മേഖലയിൽ 37 ഉം നഗരങ്ങളിൽ ആറും ജനകീയ ഹോട്ടൽ ജില്ലയിൽ വിജയകരമായി പ്രവർത്തിക്കുകയാണ്.
പട്ടിക വർഗ മേഖലയിൽ 32 ഉം തീരദേശ മേഖലയിൽ ഒമ്പതും ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഒമ്പത് വീതവും പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ഏഴും കാറഡുക്ക, കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളിൽ ആറുവീതവും ജനകീയ ഹോട്ടലുകൾ വിശപ്പകറ്റുന്നുണ്ട്. 20 രൂപക്ക്‌ ദിവസം ശരാശരി 8000 പൊതിച്ചോറാണ് ജനകീയ ഹോട്ടൽ വഴി വിൽക്കുന്നത് .
സംസ്ഥാന സർക്കാരിന്റെ വിശപ്പു രഹിതം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കുടുംബശ്രീ സംരംഭ പദ്ധതിയാണ് കുടുംബശ്രീ ജനകീയ ഹോട്ടൽ. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും സിവിൽ സപ്ലൈസും ഉൾപ്പെടുന്ന കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പ്രവർത്തനം മുന്നോട്ട് പോവുന്നത്.
സിവിൽ സപ്ലൈസിൽ നിന്നും സബ്സിഡി നിരക്കിൽ അരി ലഭ്യമാക്കിയാണ്‌ ഭക്ഷണം തയ്യാറാക്കുന്നത്‌. അർഹരായവർക്ക് സൗജന്യ ഉച്ചഭക്ഷണം ലഭ്യമാക്കുവാനും പദ്ധതി വിഭാവനം ചെയ്യുന്നു.


No comments