Breaking News

സാധനം വാങ്ങാനെത്തിയ 11കാരിയെ പീഡിപ്പിച്ചു; കടയുടമയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു


കുമ്പള : കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന 11 കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു.കുമ്പള സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽ നാങ്കി സ്വദേശി അബ്ദുറഹ്മാനെയാണ്  പോലീസ് അറസ്റ്റ് ചെയ്തത് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിയെ  കടയുടമ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിഷയം വീട്ടിൽ പറഞ്ഞതോടെയാണ് സംഭവം പുറത്തു വന്നത്. വീട്ടിൽ പറഞ്ഞാൽ പിടിച്ചു റെയിൽവേ ട്രാക്കിൽ തള്ളുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നരുന്നതായും കുട്ടി മൊഴി നൽകിയതായാണ് വിവരം . കൂടുതൽ കുട്ടികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയമുള്ളതായി നാട്ടുകാർ പറയുന്നു. ഇയാൾക്കെതിരെ കൂടുതൽ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്  കുട്ടികൾക്കു കൗൺസിലിംഗ് നൽകുമെന്ന് നാട്ടുകാർ അറിയിച്ചു,

No comments