Breaking News

വെള്ളരിക്കുണ്ടിൽ ബസിന് പിന്നിൽ കാർ ഇടിച്ച് ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസ്


വെള്ളരിക്കുണ്ട്: അപകടരമാംവിധം കാർ ഓടിച്ച് വെള്ളരിക്കുണ്ട് മാവുള്ളാലിൽ വച്ച് ദീർഘദൂര സ്വകാര്യ ബസിന് പിന്നിൽ കാർ ഇടിക്കുകയും ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്തതിനുമാണ് കേസ്. ബസ് ജീവനക്കാരുടെ പരാതിയിൽ ദീപക് എന്നയാളുടെ പേരിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ബസ് ഡ്രൈവർ നാരായണൻ നമ്പൂതിരി, കണ്ടക്ടർ ബിജു എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ദീപക്കിനും പരിക്കുണ്ട്. ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

No comments