Breaking News

'കുന്നുംകൈ ടൗണിലെ നവീകരണ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിക്കണം': വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് വാര്‍ഷിക പൊതുയോഗം


കുന്നുംകൈ: നിര്‍മ്മാണം പാതിവഴിയിലായ കുന്നുംകൈ ടൌണിലെ നവീകരണ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ടൗണില്‍ ബസ് കാത്തിരുപ്പ് കേന്ദ്രവും ഹൈമാസ്റ്റ് ലൈറ്റും അനുവദിക്കണമെന്നും  വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ചിറ്റാരിക്കല്‍ മേഖല പ്രസിഡന്റ് തോമസ്‌ കാനാട്ട് യോഗം  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ ദുല്‍കിഫിലി അധ്യക്ഷനായി.  ഗോപിനാഥൻ മുതിരക്കാൽ ക്ഷേമ പദ്ധതി വിശദീകരിച്ചു. കെ മന്‍സൂര്‍, ഷാജു മാത്യു, ശ്രീജിത്ത് മൌക്കോട്, പി കെ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എ ദുല്‍കിഫിലി (പ്രസിഡന്റ്), ഷാഫി പെരുമ്പട്ട, ശ്രീജിത്ത് മൌക്കോട് (വൈസ് പ്രസിഡന്റ്), കെ മന്‍സൂര്‍ ( ജനറല്‍സെക്രട്ടറി), പി കെ ബഷീര്‍, പി എം ഫ്രാന്‍സിസ്( ജോ. സെക്രട്ടറി), എം ജെ ദേവസ്യ ( ട്രഷറര്‍).


No comments