Breaking News

കാർഷിക ഉൽപ്പനങ്ങളുടെ വിലയിടിവ്: സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഏ കെ സി സി മണ്ഡപം ശാഖ


ചിറ്റാരിക്കാൽ: കാർഷിക ഉൽപ്പനങ്ങളുടെ വിലയിടിവ് സാധാരണ കർഷകന്റെ ജീവിതം ദുരിതത്തിലാക്കിയേക്കുകയാണ്. 34 രൂപയുണ്ടായിരുന്ന തേങ്ങയുടെ വില 22 ലേക്ക് കൂപ്പുകുത്തി . റബർ കർഷകർക്കാണേൽ സ്ഥിരത്തയില്ലാത്ത കാലവർഷത്തിന്റെ വരവും, മറ്റു ചിലവുകളും മൂലം വരവിനെക്കാൽ കൂടുതൽ ചിലവാണുണ്ടാകാറുള്ളത്. കവുങ്ങ് കർഷകരാണേൽ  മഞ്ഞളിപ്പും ചീയലും, മഴയും കാരണം ജീവിതം കണീരിലാണ്. . കപ്പ , ചേന, ചേമ്പ് തുടങ്ങി കിഴങ്ങ് കർഷകർ കാട്ടുപന്നി , മയിൽ തുടങ്ങി വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷി അവസാനിപ്പിക്കുകയാണ്. ക്ഷീരകർഷകർക്കാണേൽ കാലിത്തീറ്റയുടെ വിലവർധനവ് മൂലം വരുമാനം ഒന്നുമില്ലാത്താക്കി തീർക്കുന്നു. ആയതിനാൽ  കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. തേങ്ങയ് ക്ക് താങ്ങുവില പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. തുടങ്ങി കാർഷിക ഉൽപന്നങ്ങൾക്ക് വിലവർധനവ് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഏ കെ സി സി മണ്ഡപം ശാഖ ആവശ്യപ്പെട്ടു. മണ്ഡപം സെന്റ് ജോസഫ് പള്ളി വികാരി ഫാ . തോമസ് കീഴാറത്ത് അദ്ധ്യക്ഷത വഹിച്ചു. ഏ കെ സി സി തോമാപുരം മേഖല പ്രസിഡണ്ട് ഷിജിത്ത്  തോമസ്  യോഗം ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് തങ്കച്ചൻ തേക്കുംകാട്ടിൽ , സെക്രട്ടറി സാജു പടിഞ്ഞാറേട്ട് , ട്രഷറർ പ്രശാന്ത് പാറേക്കുടിയിൽ, ഇടവക കോർഡിനേറ്റർ  തോമസുകുട്ടി ഫിലിപ്പ് തടത്തിമ്മാക്കൽ, മണ്ഡപം യൂണിറ്റ് സെക്രട്ടറി സജി തുരുത്തേൽ തുടങ്ങിയവർ സംസാരിച്ചു.

No comments