ചീമേനി പെരുമ്പട്ട മൗക്കോട് ഓടക്കൊല്ലി റോഡിന്റെ ശോച്യാവസ്ഥ: മുസ്ലിംലീഗ് നേതാക്കൾ കെ.ആർ.എഫ്.ബി ഓഫീസ് ഉപരോധിച്ചു
കുന്നുംകൈ: ചീമേനി പെരുമ്പട്ട മൗക്കോട് ഓടക്കൊല്ലി റോഡിന്റെ നവീകരണ പ്രവർത്തിയിലെ മെല്ലെപ്പൊക്കിലും അപാകതക്കെതിരെയും കുന്നും കൈ ടൗണിലെ നവീകരണ പ്രവർത്തി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ടും വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കെ ആർ എഫ് ബി ഓഫീസും പൊതുമരാമത്ത് ഓഫീസും ഉപരോധിച്ചു. മൗക്കോട് ആശുപത്രി, സ്കൂൾ, പൂങ്ങോട് അങ്കണവാടി, പെരുമ്പട്ട ജംഗ്ഷൻ, ആമിലേരി, ഓട്ടപ്പടവ്, എന്നിവിടങ്ങളിലെ നിർമ്മാണത്തിലെ അപാകത പരിഹരിച്ചു ഉടൻ പൂര്‍ത്തീകരിക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. കുന്നുംകൈ ടൗണിലെ നവീകരണപ്രവർത്തിയും സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയും എത്രയുംവേഗം നടപ്പിലാക്കണമെന്നും നേതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു.കെ.ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. സീനത്ത് ബീഗം, അസി.എക്സിക്യൂട്ടീവ് ഇഞ്ചിനീയർ എം.സജിത്ത്, പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് ഇഞ്ചിനീയർ പ്രകാശൻ എന്നിവരുമായി നേതാക്കൾ സംസാരിച്ചു. ഇനിയും നിര്‍മ്മാണം അനന്തമായി നീണ്ടു പോയാല്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെസ്റ്റ് എളേരി പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ എം അബൂബക്കര്‍, മുസ്ലിം ലീഗ് പ്രസിഡന്റ് ജാതിയില്‍ ഹസൈനാര്‍, ജനറല്‍ സെക്രട്ടറി എ ദുല്‍കിഫിലി, വാര്‍ഡ് മെമ്പര്‍മാരായ എം വി ലിജിന, റൈഹാനത്ത്, ഷാജി അറക്കക്കാലായിൽ എന്നിവർ നേതൃത്വം നൽകി.
No comments